കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിക്ക് കേന്ദ്രസർക്കാർ അനുവദിച്ച പദ്ധതികൾ കോർപ്പറേഷനും സർക്കാരും അട്ടിമറിക്കുന്നു: ബിജെപി

Google Oneindia Malayalam News

കൊച്ചി: കൊച്ചിക്ക് കേന്ദ്ര സർക്കാർ അനുവദിച്ച കേന്ദ്ര പദ്ധതികൾ സംസ്ഥാന സർക്കാരും കൊച്ചി കോർപ്പറേഷനും അട്ടിമറിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ. കൊച്ചി നഗരത്തിൽ അടിസ്ഥാന പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ വർഷങ്ങളോളം കോർപ്പറേഷൻ ഭരിച്ച യു ഡി എഫിനും ഒന്നര വർഷമായി ഭരിക്കുന്ന ഇടതുപക്ഷത്തിനും സാധിച്ചില്ല. നഗരത്തിൽ കുടിവെള്ളം കിട്ടുന്നത് അഞ്ച് ദിവസങ്ങൾ കൂടുമ്പോഴാണെന്നും പാലാരിവട്ടം എൻ ഡി എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ കൃഷ്ണകുമാർ പറഞ്ഞു.

 bjp-1583833764-1652154387.jpg

സ്മാർട്ട് സിറ്റിക്കായി നരേന്ദ്ര മോദി സർക്കാർ കൊച്ചിക്ക് 1000 കോടി രൂപ അനുവദിച്ചു. എന്നാൽ കൊച്ചി കോർപ്പറേഷൻ 31 % മാത്രമാണ് ചിലവഴിച്ചത്. കേന്ദ്ര സർക്കാർ സ്മാർട്ട് സിറ്റി അനുവദിച്ച 100 നഗരങ്ങളിൽ ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിൽ ഏറ്റവും അവസാനത്തേക്ക് കൊച്ചി പിന്തള്ളപ്പെട്ടുവെന്നും കൃഷ്ണകുമാർ കുറ്റപ്പെടുത്തി.

'ഈ 2 കാരണങ്ങൾ മതി അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കാൻ';അഡ്വ ആശാ ഉണ്ണിത്താൻ'ഈ 2 കാരണങ്ങൾ മതി അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കാൻ';അഡ്വ ആശാ ഉണ്ണിത്താൻ

അമൃത് പദ്ധതിയിൽ മോദി സർക്കാർ അനുവദിച്ച 328 കോടിയിൽ 140 കോടി മാത്രമാണ് കോർപ്പറേഷൻ ചിലവഴിച്ചതെന്നും കൃഷ്ണകുമാർ ആരോപിച്ചു. സ്വച്ഛ് ഭാരത് അഭിയാനിൽ 350 കോടി രൂപയാണ് കൊച്ചിക്ക് കേന്ദ്ര സർക്കാർ അനുവദിച്ചത്. എന്നാൽ സ്വച്ഛ് ഭാരത് പ്രകാരം മാലിന്യ സംസ്ക്കരണത്തിന് രാജ്യത്തിൻ്റെ വിവിധ ഭാഗത്ത് പ്ലാൻ്റുകൾ സ്ഥാപിച്ചെങ്കിലും കേരളത്തിൽ ഒരൊറ്റ പ്ലാന്റ് പോലും സ്ഥാപിക്കാൻ സംസ്ഥാനം തയ്യാറായില്ല. ശുചിത്വ നഗരങ്ങളുടെ ലിസ്റ്റിൽ ആദ്യത്തെ 200 ൽ കേരളത്തിലെ ഒരു നഗരം പോലുമില്ലാത്തത് നമുക്ക് അപമാനമാണെന്നും കൃഷ്ണ കുമാർ പറഞ്ഞു. ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റ് നിർമ്മാണം നടന്നിരുന്നെങ്കിൽ കൊച്ചിയിലെ എല്ലാ മാലിന്യ പ്രശ്നങ്ങൾക്കും പരിഹാരമായേനെ. ശുചിത്വത്തിന്റെ കാര്യത്തിൽ 26ാം സംസ്ഥാനമാണ് കേരളത്തിനുള്ളത്. പൊലൂഷൻ കൺട്രോൾ ബോർഡ് ഫൈൻ വിധിച്ച കോർപ്പറേഷനാണ് കൊച്ചി, കൃഷ്ണകുമാർ വിമർശിച്ചു.

3 വർഷമായി ഒരു കേന്ദ്ര വിദ്യാലയം അനുവദിച്ചിട്ടും സ്ഥലം കണ്ടത്താൻ തൃക്കാക്കര നഗരസഭയ്ക്ക് സാധിച്ചില്ല. അതേസമയത്ത് അനുമതി ലഭിച്ച മറ്റ് 25 കേന്ദ്ര വിദ്യാലയങ്ങളും പ്രവർത്തനം ആരംഭിച്ചുവെന്നും കൃഷ്ണകുമാർ പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ 9,000 വീടുകളാണ് കൊച്ചി കോർപ്പറേഷനിൽ നിർമ്മിച്ചത്. തൃക്കാക്കര ന ഗരസഭയിൽ 500 വീടുകൾ പി എം എ വൈ എ പദ്ധതി പ്രകാരം നടപ്പാക്കി. സംസ്ഥാന സർക്കാരിന്റെ നവ കേരള മിഷനിൽ അഞ്ച് ലക്ഷം വീടുകൾ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ആറു വർഷമായിട്ടും ഒന്നും നടന്നില്ല. മഴ പെയ്യുമ്പോൾ വെള്ളത്തിലാകുന്ന സ്ഥലങ്ങളാണ് തൃക്കാക്കര മണ്ഡലത്തിലുള്ളത്. കേന്ദ്രത്തിന്റെ ജൽ ജീവൻ പദ്ധതി നടപ്പാക്കിയിരുന്നെങ്കിൽ എല്ലാ ദിവസവും ശുദ്ധ ജല വിതരണത്തിന് സാധിക്കുമായിരുന്നു. കേന്ദ്ര സർക്കാർ പദ്ധതികൾ നടപ്പിലാക്കിയാൽ കൊച്ചിയിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

വികസന കാര്യത്തിൽ മറ്റ് രണ്ട് മുന്നണികളെയും എൻ ഡി എ സംവാദത്തിന് വെല്ലുവിളിക്കുകയാണ്. ഏഴു വർഷത്തെ മോദി സർക്കാരിൻ്റെ ഭരണത്തിൽ കൊച്ചിക്ക് അനുവദിച്ച ഫണ്ടും 60 വർഷം കേന്ദ്രവും കേരളവും ഭരിച്ച ഇടത് - വലത് മുന്നണികൾ കൊച്ചിക്ക് അനുവദിച്ച ഫണ്ടും ചർച്ച ചെയ്യാമെന്നും കൃഷ്ണകുമാർ പറഞ്ഞു. ബി ജെ പി സംസ്ഥാന വക്താവ് കെ വി എസ് ഹരിദാസ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Recommended Video

cmsvideo
'കാര്‍ഷിക നിയമം വീണ്ടും വന്നില്ലേല്‍ മോദിയെ കര്‍ഷകര്‍ പറഞ്ഞയക്കും' | Oneindia Malayalam

'മീരാ ജാസ്മിൻ..റിയലി ഹോട്ട്...അഴക് പിന്നെ പറയേണ്ടല്ലോ'.. പച്ച ഗൗണിൽ താരം..വൈറലായി പുതിയ ഫോട്ടോകൾ

English summary
Corporation and government sabotage projects sanctioned by Central Government to Kochi: BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X