കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേക്കറി പൂട്ടിക്കാന്‍ ഉദ്യോഗസ്ഥന്‍ ചെയ്തത്!! ഒടുവില്‍ സംഭവിച്ചത്...!!വീഡിയോ പുറത്ത്!!

ബേക്കറിയില്‍ നല്‍കുന്നത് മോശം ഭക്ഷണം ആണെന്ന് വരുത്തി തീര്‍ക്കാന്‍ ഭക്ഷണ സാധനങ്ങള്‍ ഉദ്യോഗസ്ഥന്‍ തറയിലേക്ക് വലിച്ചിടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം പൊളിഞ്ഞത്.

  • By Gowthamy
Google Oneindia Malayalam News

കോട്ടയം: ബേക്കറിയില്‍ നല്‍കുന്നത് മോശം ഭക്ഷണം ആണെന്ന് വരുത്തി തീര്‍ത്ത് ബേക്കറി പൂട്ടിക്കാന്‍ ഉദ്യോഗസ്ഥന്‍ നടത്തിയ കള്ളക്കളി പൊളിഞ്ഞു. കോട്ടയം നഗരത്തിലെ ഹോട്ടല്‍ ആര്യാസ് ഗ്രാന്റ് ബേക്കറി പൂട്ടിക്കാനുള്ള നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെ കള്ളക്കളിയാണ് പൊളിഞ്ഞത്.

ബേക്കറിയില്‍ നല്‍കുന്നത് മോശം ഭക്ഷണം ആണെന്ന് വരുത്തി തീര്‍ക്കാന്‍ ഭക്ഷണ സാധനങ്ങള്‍ ഉദ്യോഗസ്ഥന്‍ തറയിലേക്ക് വലിച്ചിടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം പൊളിഞ്ഞത്. മനോരമ ചാനലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

bakery

ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥന്‍ അകത്തു കയറിയ ശേഷം അടുക്കള ഭാഗത്ത് കേക്ക് റാക്കില്‍ സൂക്ഷിച്ചിരുന്ന കേക്കുകള്‍ നിലത്തേക്ക് വലിച്ചിടുകയായിരുന്നു. അതിനു ശേഷം കേക്കുകള്‍ വൃത്തി ഹീനമായി നിലത്താണ് സൂക്ഷിച്ചിരുന്നതെന്നാരോപിച്ച് ഉടമയ്‌ക്കെതിരെ നടപടി എടുക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഇത്തരം ഒരു സാഹചര്യത്തിന് സാധ്യത ഇല്ലാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥന്റെ കള്ളത്തരം മനസിലായത്. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹോട്ടല്‍ ഉടമ അറിയിച്ചു. ഇയാള്‍ക്കെതിരെ ഹോട്ടല്‍ ഉടമയും അസോസിയേഷനും നഗരസഭയ്ക്കും കലക്ടര്‍ക്കും നിവേദനം നല്‍കി.

ബേക്കറിയിലെത്തുന്ന എല്ലാവര്‍ക്കും ഉദ്യോഗസ്ഥന്റെ കള്ളത്തരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഹോട്ടല്‍ ഉടമ കാണിച്ചു കൊടുത്തു.

English summary
corporation health oficer's fraud act to close bakery in kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X