കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോര്‍പ്പറേഷന്‍ കത്ത് വിവാദം; കത്ത് വ്യാജമാണെന്ന് കണ്ടെത്തല്‍, പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി

Google Oneindia Malayalam News

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ കത്തുവിവാദവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. കത്ത് വ്യജമാണെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച് എത്തിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിനും ക്രൈം ബ്രാഞ്ച് ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ശുപാര്‍ശ. ഇതുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് എ ഡി ജി പിക്ക് കത്ത് റിപ്പോര്‍ട്ട് നല്‍കും.

letter

കോര്‍പ്പറേഷനിലെ കരാര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കത്ത് വിവാദം ഉയര്‍ന്നത്. അതേസമയം, കത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ പിന്തുണയ്ക്കാനാണ് സി പി എം തീരുമാനിച്ചിരിക്കുന്നത്. മേയര്‍ക്കെതിരെയുള്ള വിവാദത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് സി പി എം തീരുമാനം. പ്രതിപക്ഷ പാര്‍ട്ടികള്‍ മേയറുടെ രാജി ആവശ്യപ്പെട്ട് സമരം നടത്തുന്നുണ്ട്.

ഇതിനിടെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയറുടെയും സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തോട് ആനാവൂര്‍ സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയെന്നാണ് ആനാവൂര്‍ പറയുന്നത്. എന്നാല്‍ തങ്ങള്‍ക്ക് മുന്നിലേക്ക് മൊഴി നല്‍കാവന്‍ വന്നില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാല്‍ ആനാവൂരിന്റെ മൊഴി ഫോണിലൂടെ എടുത്തെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

താന്‍ കത്ത് നല്‍കിയിട്ടില്ലെന്നാണ് മേയര്‍ നല്‍കിയ മൊഴി. കൈംബ്രാഞ്ചും നേരത്തെ വിവാദ കത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവ് ശ്രീകുമാറില്‍ നിന്ന് വിജിലന്‍സ് മൊഴി എടുത്തു.

English summary
Corporation letter controversy; Finding the letter fake and preliminary investigation is over
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X