സ്ത്രീ വിരുദ്ധ പരാമർശം; സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെതിരെ നടപടിയെടുക്കണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കത്തു വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ പ്രതിഷേധത്തിനിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡിആർ അനിലിനെതിരെ നടപടിയെടുക്കണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അദ്ദേഹം രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ പുറത്താക്കണം. സ്ത്രീകളെ അവഹേളിച്ച ഡിആർ അനിലിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

മുമ്പ് ഡെപ്യൂട്ടി മേയറും വനിതാ കൗൺസിലർമാർക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയിരുന്നു. ഇടതുപക്ഷത്തിൻ്റെ സ്ത്രീവിരുദ്ധ സമീപനത്തിൻ്റെ ഉദ്ദാഹരണമാണ് തിരുവനന്തപുരം കോർപ്പറേഷനെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
മേയറുടെ നേതൃത്വത്തിൽ നടന്ന പിൻവാതിൽ നിയമനങ്ങൾക്കും അഴിമതിക്കുമെതിരെ പ്രതിഷേധിച്ച ഒൻപത് ബിജെപി കൗൺസിലർമാർക്കെതിരെ നടപടിയെടുത്തത് ജനാധിപത്യവിരുദ്ധമാണ്.
സി പി എമ്മിൻ്റെ ഫാസിസ്റ്റ് സമീപനമാണ് ഈ നടപടിയിലൂടെ വ്യക്തമായിരിക്കുന്നത്. സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയർക്കെതിരെയാണ് നടപടിയെടുക്കേണ്ടത്. നഗരസഭ ഭരണ സമിതി പിരിച്ചുവിടുകയാണ് വേണ്ടത്. സസ്പെൻഷൻ നടപടികൾക്ക് മുമ്പിൽ ബി ജെ പി മുട്ടുമടക്കില്ല. സമരം കൂടുതൽ ശക്തമാക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
''പൈസ ആണ് ആവശ്യമെങ്കിൽ വേറെ പണിക്ക് പോകണം''എന്നായിരുന്നു സി പി എം കൗണ്‍സിറിന്‍റെ പരാമർശം. പഅതേസമയം അനിലിന്റെ പരാമർശത്തിനെതിരെ ബി ജെ പി കൗൺസിലർമാർ രംഗത്തെത്തി. അതേസമയം താൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നായിരുന്നു അനിലിന്റെ വിശദീകരണം. കൗൺസിലറിന്റെ പരാമർശം ശ്രദ്ധയിൽ പെട്ടിലെന്ന് മേയർ ആര്യ രാജേന്ദ്രനും പ്രതികരിച്ചു.
അതിനിടെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ച ബി ജെ പി കൗൺസിലർമാരെ മേയർ സസ്പെന്റ് ചെയ്തു. 9 വനിതാ കൗൺസിലർമാരെയാണ് സസ്പെന്റ് ചെയ്തത്.
നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. മുന്‍ കൗണ്‍സിലര്‍ ജി എസ് സുനില്‍ കുമാര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. അതേസമയം ഹൈക്കോടതി നടപടിയുടെ പശ്ചാത്തലത്തിൽ ഇനിയെങ്കിലും പ്രതിപക്ഷം സമരം അവസാനിപ്പിക്കണമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. ഭരണ സമിതി ചുമതലയേറ്റ നാൾ മുതൽ വളരെ നിഷേധാത്മക നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്ന. നിയമപരമായി മുന്നോട്ടു പോകുമ്പോൾ അതിൻറെ വിധിയേയും അംഗീകരിക്കാൻ തയ്യാറാകണമെന്നും ആര്യ രാജേന്ദ്രന്‍ തിരുവന്തപുരത്ത് പ്രതികരിച്ചു.












Click it and Unblock the Notifications