കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളുടെ ക്വാറന്റൈൻ: ഉത്തരവ് തിരുത്തി ചീഫ് സെക്രട്ടറി, ഏഴ് ദിവസം നിരീക്ഷണ കേന്ദ്രത്തിൽ കഴിയണം..

Google Oneindia Malayalam News

തിരുവനന്തപുരം: തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ സംബന്ധിച്ച ഉത്തരവ് തിരുത്തി. പ്രവാസികൾ എത്ര ദിവസം ക്വാറന്റൈനിൽ കഴിയണം എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉടലെടുത്തതോടെയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. പ്രവാസികൾ ഏഴ് ദിവസം സർക്കാരിന് കീഴിലുള്ള ക്വാറന്റൈൻ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ കഴിയണമെന്നും ബാക്കി ഏഴ് ദിവസം വീട്ടിൽ ക്വാറന്റൈനിൽ കഴിയണമെന്നുമാണ് മുഖ്യമന്ത്രി ബുധനാഴ്ചത്തെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.

ബിജെപിയെ പൊളിക്കാൻ രോഹൻ ഗുപ്ത, ദിവ്യ സ്പന്ദനയുടെ പിൻഗാമി, രാഹുൽ ഗാന്ധിയെ കേട്ടത് കോടികൾ!ബിജെപിയെ പൊളിക്കാൻ രോഹൻ ഗുപ്ത, ദിവ്യ സ്പന്ദനയുടെ പിൻഗാമി, രാഹുൽ ഗാന്ധിയെ കേട്ടത് കോടികൾ!

ചീഥ് സെക്രട്ടറിയുടെ പേരിൽ പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നത് കേരളത്തിൽ മടങ്ങിയെത്തുന്ന പ്രവാസികൾ 14 ദിവസം സർക്കാരിന് കീഴിലുള്ള സ്ഥാപനത്തിൽ ക്വാറന്റൈനിൽ കഴിയണമെന്നായിരുന്നു. ഇതോടെ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഉത്തരവ് തയ്യാറാക്കിയപ്പോൾ ഉദ്യോഗസ്ഥർക്ക് സംഭവിച്ച പിഴവാണ് ഇതിന് പിന്നിലെന്ന വിശദീകരണമാണ് ചീഫ് സെക്രട്ടറി നൽകിയതെന്നാണ് റിപ്പോർട്ട്.

 tomjose11-1

ഇതോടെ സർക്കാർ സ്ഥാപനത്തിന് കീഴിൽ ഏഴ് ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കിക്കൊണ്ട് വ്യാഴാഴ്ച വൈകിട്ട് സർക്കാർ പുതിയ ഉത്തരവ് കൂടി പുറത്തിറക്കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയവുമായി ഇക്കാര്യം ചർച്ച ചെയ്ത ശേഷമാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.

വിദേശത്തുനിന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പായി കൊറോണ വൈറസ് പരിശോധനകൾക്ക് ഹാജരാകാത്ത യാത്രക്കാർ കേരളത്തിലെത്തുന്നതോടെ ജില്ലാ ഭരണകൂടത്തിന് കീഴിലുള്ള ക്വാറന്റൈൻ സ്ഥാപനത്തിൽ നിരീക്ഷണത്തിൽ പ്രവേശിക്കണം. രോഗം ബാധയില്ലെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുള്ളവർ സംസ്ഥാനത്ത് തിരിച്ചെത്തുന്നതോടെ ഏഴ് ദിവസത്തേക്ക് സർക്കാരിന് കീഴിലുള്ള നിരീക്ഷണ കേന്ദ്രത്തിലും തുടർന്നുള്ള ഏഴ് ദിവസം വീട്ടിലും സ്വയം നിരീക്ഷണത്തിൽ കഴിയണം. രോഗലക്ഷണങ്ങളില്ലെങ്കിലും ഹോം ക്വാറന്റൈൻ നിർബന്ധമാണ്. അതാത് ജില്ലാ ഭരണകൂടങ്ങൾ തയ്യാറാക്കുന്ന നിരീക്ഷണ കേന്ദ്രത്തിലേക്കാണ് പ്രവാസികളെ എത്തിക്കേണ്ടത്.

ലോക്ക് ഡൗണിൽ വീടെത്തും മുമ്പ് മരിച്ചുവീണത് 42 പേർ, എല്ലാം കുടിയേറ്റ തൊഴിലാളികൾ; ഞെട്ടിക്കുന്ന കണക്ക്ലോക്ക് ഡൗണിൽ വീടെത്തും മുമ്പ് മരിച്ചുവീണത് 42 പേർ, എല്ലാം കുടിയേറ്റ തൊഴിലാളികൾ; ഞെട്ടിക്കുന്ന കണക്ക്

 വിമർശനം കുറിയ്ക്ക് കൊണ്ടു: ട്രെയിൻ സർവീസ് പുനസ്ഥാപിച്ച് കർണാടക, എല്ലാ അതിഥി തൊഴിലാളികളെയും തിരിച്ചയ്ക്കുമോ വിമർശനം കുറിയ്ക്ക് കൊണ്ടു: ട്രെയിൻ സർവീസ് പുനസ്ഥാപിച്ച് കർണാടക, എല്ലാ അതിഥി തൊഴിലാളികളെയും തിരിച്ചയ്ക്കുമോ

 കൊറോണ വൈറസിന് ശേഷം എന്ത് സംഭവിക്കും? വർക്ക് ഫ്രം ഹോം മികച്ച തീരുമാനമോ, കണക്കുകൂട്ടൽ ഇങ്ങനെ... കൊറോണ വൈറസിന് ശേഷം എന്ത് സംഭവിക്കും? വർക്ക് ഫ്രം ഹോം മികച്ച തീരുമാനമോ, കണക്കുകൂട്ടൽ ഇങ്ങനെ...

English summary
Corrected order on Institutional quarantine for expats by Chief secratary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X