കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപരേ ഭയക്കേണ്ടതില്ല... മദ്യനയത്തില്‍ മുഖ്യന്‍ തിരുത്തല്‍ വരുത്തും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കയ്യടി കിട്ടുമെന്ന് പ്രതീക്ഷിച്ച മദ്യ നയം തുടര്‍ച്ചയായ തിരിച്ചടികള്‍ നല്‍കുമ്പോള്‍ മുഖ്യമന്ത്രി തന്നെ ചില തിരുത്തലുകള്‍ക്ക് തയ്യാറാകുന്നു. പ്രായോഗിക വശങ്ങള്‍ പരിഗണിച്ച് മാറ്റങ്ങള്‍ വരുത്തുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.

മദ്യനയം സംബന്ധിച്ച് തോമസ് ഐസക് ഉന്നയിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 22 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് കൂടി ലൈസന്‍സ് നല്‍കണം എന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു അടിയന്തര പ്രമേയ നോട്ടീസ്.

Oommen Chandy

ബാറുകളുടെ നിലവാരം സംബന്ധിച്ചായിരുന്നു സര്‍ക്കാരും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും തമ്മിലുള്ള തര്‍ക്കം. ഒടുവില്‍ സുധീരനെ വെട്ടിലാക്കി മുഖ്യമന്ത്രി സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിക്കുകയായിരുന്നു. പ്രതിഛായ മെച്ചപ്പെടുത്താന്‍ താത്കാലികമായി ഗുണകരമായെങ്കിലും പിന്നീട് ബാര്‍ വിഷയത്തില്‍ സര്‍ക്കാരിന് തരിച്ചടികള്‍ മാത്രമാണ് ലഭിച്ചത്.

പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഗണിച്ച് ചില മാറ്റങ്ങള്‍ വരുത്തും എന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഘട്ടംഘട്ടമായുള്ള സമ്പൂര്‍ണ മദ്യനിരോധനം എന്ന നയത്തില്‍ നിന്ന് അണുവിട മാറില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

ബാറുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് ശേഷമാണ് ബാര്‍ കോഴ വിവാദം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. സര്‍ക്കാരിനെ ഒടിക്കാനല്ല, വളക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് കോഴ ആരോപണം ഉന്നയിച്ച ബിജു രമേശ് ബാര്‍ ഉടമകളുടെ യോഗത്തില്‍ പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. കോഴ വിവാദം ഒന്ന് കെട്ടടങ്ങി.യ സാഹചര്യത്തില്‍ സര്‍ക്കാര്‍ വളഞ്ഞ് വരികയാണോ എന്നാണ് സംശയം.

English summary
Chief Minister Oommen Chandy said in Niyamasabha that essential correction will be done with state's liquor policy according to the practicability.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X