കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്യോഗസ്ഥര്‍ ഭൂരിപക്ഷവും അഴിമതിരഹിതര്‍, അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി

Google Oneindia Malayalam News

കോഴിക്കോട്: രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും അഴിമതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായ നടപടി തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് കെട്ടിട നിര്‍മ്മാണത്തിനുളള അനുമതി ഓണ്‍ലൈനില്‍ അനുവദിക്കുന്ന ഓട്ടോമേറ്റഡ്/ഇന്റലിജന്റ് ബില്‍ഡിംഗ് ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ സുവേഗയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുു മുഖ്യമന്ത്രി.

pinarai

സുവേഗ സോഫ്റ്റ്‌വയര്‍ അഴിമതി തടയുന്നതിനുളള ഉപാധിയാണ്. ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷം പേരും അഴിമതി തീണ്ടാത്തവരും അന്തസുറ്റ ജീവിതം നയിക്കുന്നവരുമാണ്. കൈക്കൂലി വാങ്ങാത്തതാണ് അന്തസുറ്റ ജീവിതം നയിക്കുക എതിനര്‍ത്ഥം. എന്നാല്‍ ചില കേന്ദ്രങ്ങള്‍ അഴിമതി അവകാശമായി കരുതുന്നവരാണ്. ജനങ്ങളെ ദ്രോഹിക്കാമെന്ന ചിന്ത ഉദ്യോഗസ്ഥര്‍ക്ക് പാടില്ല. അഴിമതി നടത്തിയാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കും. അഴിമതിക്ക് വിധേയരാകുന്നവര്‍ കാര്യങ്ങള്‍ തുറന്നുപറയണം. അഴിമതിക്കാര്‍ക്ക് തലപത്തുളളവരില്‍നിന്ന് ഇനി സംരക്ഷണം കിട്ടില്ല എന്ന് തിരിച്ചറിയണം. അഴിമതിക്കാരെ തുറന്നുകാട്ടണമെന്നും എന്നാല്‍ പകപോക്കാനുളള ഉപാധിയായി അതിനെ കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ചടങ്ങില്‍ മന്ത്രി കെ ടി ജലീല്‍ അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്‍.എമാരായ എ.പ്രദീപ്കുമാര്‍, വി.കെ.സി മമ്മദ് കോയ, ഡോ.എം.കെ. മുനീര്‍, ജില്ലാ കലക്ടര്‍ യു.വി ജോസ്, കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, പി.വി നിധീഷ്, മൃണ്‍മയിജോഷി, അബ്ദുള്‍ മാലിക് എന്നിവര്‍ സംസാരിച്ചു.

English summary
corruption willnot exist-cheif minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X