Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈക്കൂലിക്കാര്‍ക്ക് വാണിങ്ങുമായി ജിഎസ്... ആരാണ് ജിഎസ്!!!

തിരുവനന്തപുരം: ഏറ്റവും അധികം കൈക്കൂലിയ്ക്കും അഴിമതിയ്ക്കും സാധ്യതയുള്ള വകുപ്പാണ് പൊതുമരാമത്ത്. പതിവായി സഖ്യകക്ഷികള്‍ക്ക് നല്‍കിപ്പോരാറുള്ള ഈ വകുപ്പ് ഇത്തവണ സിപിഎം തന്നെ ഏറ്റെടുക്കുകയായിരുന്നു.

അഴിമതിയുടെ കാര്യത്തില്‍ കണിശക്കാരനായ ജി സുധാകരനാണ് മന്ത്രി. കഴിഞ്ഞ തവണ ദേവസ്വം, സഹകരണ മന്ത്രി ആയിരുന്നപ്പോള്‍ ആ വകുപ്പുകളില്‍ ജോലി ചെയ്തിരുന്നവര്‍ക്കറിയാം അദ്ദേഹം അഴിമതിക്കാര്യത്തില്‍ എത്ര കണിശക്കാരനാണെന്ന്.

G Sudhakaran

ഇത്തവണ പൊതുമരാമത്ത് വകുപ്പ് സുധാകരനെ ഏല്‍പിയ്ക്കുമ്പോള്‍ സിപിഎം നേതൃത്വം ലക്ഷ്യം വച്ചതും അത് തന്നെയാണ്. കൈക്കൂലി വാങ്ങിയ്ക്കുന്നവര്‍ക്ക് പിന്നെ കസേരയുണ്ടാകില്ലെന്നാണ് സുധാകരന്‍ ഇപ്പോള്‍ തന്നെ ഭീഷണി മുഴക്കിയിരിക്കുന്നത്.

പലമന്ത്രിമാരും എന്‍ജിനീയര്‍മാരെ ഉപയോഗിച്ച് പണം പിരിയ്ക്കാറുണ്ടെന്നാണ് സുധാകരന്റെ ആക്ഷേപം. മക്കളുടെ കല്യാണത്തിന് സ്വര്‍ണം പോലും വാങ്ങിപ്പിയ്ക്കും. ഈ പൈസയൊക്കെ നിര്‍മാണജോലികളില്‍ വിട്ടുവീഴ്ച ചെയ്തായിരിക്കും എന്‍ജിനീയര്‍മാരും കരാറുകാരും തിരിച്ചുപിടിയ്ക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

വകുപ്പിലെ സ്ഥലം മാറ്റത്തിന്റെ പേര് പറഞ്ഞ് ആരെങ്കിലും പണം വാങ്ങിയതായി അറിഞ്ഞാല്‍ പിന്നെ അവര്‍ കസേരയില്‍ ഉണ്ടാകില്ല. ഖജനാവിലെ പണം പൊതുമപാമത്തിലെ വഴിവിട്ട ഇടപാടുകള്‍ മൂലം ചോരുന്നത് അവസാനിപ്പിയ്ക്കുമെന്നും ജി സുധാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+