അഴിമതിക്കാരെ വെടിവച്ച് കൊല്ലണം:സിബി മാത്യൂസ്
തിരുവനന്തപുരം: അഴിമതിക്കാരെ ശിക്ഷിക്കാന്‍ കേരളത്തിലെ സര്‍ക്കാരുകള്‍ താത്പര്യമില്ലെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസ്. അഴിമതിക്കാരെ ചൈനയിലേത് പോലെ വെടിവച്ച് കൊല്ലുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സ് കൂട്ടിലടച്ച തത്തയാണെന്നും സിബി മാത്യൂസ് ആരോപിച്ചു.
വിജിലന്‍സിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സിബി മാത്യൂസ്.

അഴിമതി കേസുകളുടെ നടത്തിപ്പിനേയും സിബി മാത്യൂസ് രൂക്ഷമായി വിമര്‍ശിച്ചു. കോടതികളില്‍ അഴിമതി കേസുകള്‍ കെട്ടിക്കിടക്കുകയാണെന്നും അത് രാഷ്ട്രീയക്കാര്‍ക്ക് ഗുണകരമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. അഴിമതിക്കാരെ ശിക്ഷിക്കണം എന്ന് രാഷ്ട്രീയക്കാര്‍ക്ക് ഒരു താത്പര്യവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
വിജിലന്‍സ് വിഭാഗത്തിന് ഇതുവരെ നിയമപരമായ പിന്തുണ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരുടെ താത്പര്യത്തിനനുസരിച്ചാണ് വിജിലന്‍സ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമ പിന്തുണ ലഭിച്ചാല്‍ വിജുലന്‍സ് കൂട്ടിലടച്ച തത്ത അല്ലാതാകും എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications