കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി ഇബ്രാഹിംകുഞ്ഞ് ഒരുകോടി രൂപ കോഴ വാങ്ങി? പരാതി കേന്ദ്ര വിജിലന്‍സിന്

Google Oneindia Malayalam News

ദില്ലി: സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെതിരെ നിരനിരയായി അഴിമതി ആരോപണങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുന്ന സമയമാണിത്. ബാര്‍ കോഴ, പാറ്റൂര്‍ ഭൂമി ഇടപാട് തുടങ്ങി പട്ടിക നീളുകയാണ്.

ഇപ്പോഴിതാ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരേയും അഴിമതി ആരോപണം ഉയരുന്നു. കേന്ദ്ര വിജിലന്‍സ് കമ്മീഷനിലാണ് മന്ത്രിയ്‌ക്കെതിരെ പരാതി എത്തിയിട്ടുള്ളത്. ജനയുഗം ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

VK Ibrahim Kunju

ഒരു കോടി രൂപയുടെ അഴിമതി ആരോപണമാണ് ഇപ്പോള്‍ ഇബ്രാഹിംകുഞ്ഞിനെതിരെ ഉയര്‍ന്നിരിയ്ക്കുന്നത്.കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ ജോലികള്‍ ബിനാമി ഇടപാടികളിലൂടെ ഏറ്റെടുത്ത് നടത്തുന്നതായും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടത്രെ .

ട്രിവാന്‍ഡ്രം റോഡ് ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡില്‍ നിന്ന് ഒരു കോടി രൂപ മന്ത്രിയുടെ പ്രതിനിധി കോഴ വാങ്ങിയെന്നതാണ് പ്രധാന ആരോപണം. ഈ തുക വാങ്ങിയത് വിദേശത്ത് വച്ചാണെന്നും പരാതിയില്‍ പറയുന്നുണ്ടത്രെ.

ഷെന്‍ പി ശശിധരന്‍ എന്ന വ്യക്തിയാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയിരിയ്ക്കുന്നത് എന്നാണ് ജനയുഗത്തിലെ വാര്‍ത്ത. തിരുവനന്തപുരത്തെ നാല് കമ്പനികള്‍ക്ക് മന്ത്രി ഒത്താശ ചെയ്യുന്നതായും ആരോപണം ഉണ്ട്.

English summary
Corruption allegation against PWD Minister Ibrahim Kunju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X