കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിക്രംസാരാഭായ് സ്‌പേസ് സെന്ററില്‍ രാജ്യദ്രോഹ ഗൂഢാലോചനയും അഴിമതിയും??!! ഞെട്ടിക്കുന്ന വിവരങ്ങള്‍ !!

വിക്രം സാരാഭായ് സ്‌പേസ് സെന്ററിനെതിരെ അഴിമതി ആരോപണം. രാജ്യത്തിനെതിരെ ഗൂഢാലോചന നടക്കുന്നതായും പരാതി

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദത്തിന്റെ തലസ്ഥാനത്തെ കേന്ദ്രത്തില്‍ കടുത്ത സാമ്പത്തിക ക്രമക്കേടുകളും സ്വജനപക്ഷപാതവും രാജ്യദ്രോഹ ഗൂഢാലോചനകളും നടക്കുന്നതായി ആരോപണം. വിക്രം സാരാഭായ് സ്‌പേസ് സെന്ററിനെത്തന്നെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനകള്‍ നടക്കുന്നുവെന്നാണ് ആരോപണം ഉയരുന്നത്.

ഭരണ പരിഷ്‌കാരങ്ങളിലൂടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെയും കോടികളുടെ അഴിമതിയാണ് വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നടക്കുന്നതെന്ന് സ്ഥാപനത്തിനകത്ത് നിന്നുതന്നെയാണ് ആരോപണമുയരുന്നത്. സിബിഐ പോലുള്ള ദേശീയ അന്വേഷണ ഏജന്‍സികള്‍ വിഷയം അന്വേഷിക്കണമെന്നും ആവശ്യമുയരുന്നു.

പുറംകരാർ നീക്കം

വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ ബിനാമി കമ്പനികള്‍ക്ക് വേണ്ടി കരാര്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ച് വിടാനുള്ള നടപടി ഏറെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഉന്നതരുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് പുറം കരാര്‍ നല്‍കാനായിരുന്നു ഈ നീക്കമെന്നും പരാതി ഉയര്‍ന്നിരുന്നു.പിരിച്ചുവിടല്‍ നീക്കം സംബന്ധിച്ച് വണ്‍ഇന്ത്യ നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു.

രാജ്യത്തിന് ഭീഷണിയാവും

അതീവ രഹസ്യസ്വഭാവമുള്ളതും രാജ്യത്തിന്റെ സുരക്ഷയെത്തന്നെ ബാധിക്കാവുന്നതുമായതാണ് വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ജോലികള്‍. ഇത്തരം ജോലികള്‍ പുറംകരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നത് അപകടകരമാണ് എന്നതാണ് പ്രതിഷേധക്കാര്‍ പറയുന്നത്. രാജ്യസുരക്ഷയ്ക്ക് തന്നെ ഇത്തരം നടപടി ഭീഷണിയാവാന്‍ സാധ്യതയുണ്ട്.

രാജ്യദ്രോഹമെന്ന് ആരോപണം

പരിചയസമ്പന്നരും വളരെ കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യുന്നവരുമാണ് സ്ഥാപനത്തിലെ കരാര്‍ തൊഴിലാളികള്‍. ഇവരെ ഒഴിവാക്കി ലക്ഷങ്ങള്‍ കൊടുത്ത് പുറംകരാര്‍ കമ്പനികളെ കൊണ്ടുവരുന്നതിലൂടെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ വിദഗ്ധ സാങ്കേതിക കൂട്ടായ്മ ഇല്ലാതാക്കുന്ന രാജ്യദ്രോഹമാണ് ചിലര്‍ ലക്ഷ്യമിടുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.

സാമ്പത്തിക ക്രമക്കേട്

വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ സാമ്പത്തിക ഇടപാടുകളില്‍ കൃത്യമായ ഓഡിറ്റിംഗ് നടക്കുന്നില്ല എന്നും സ്ഥാപനത്തിനകത്ത് നിന്ന് തന്നെ പരാതി ഉയരുന്നുണ്ട്. ഇത് കാരണം കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് സ്ഥാപനത്തില്‍ വര്‍ഷം തോറും നടക്കുന്നതത്രേ.

അന്വേഷണത്തിന് ആവശ്യം

വിക്രം സാരാഭായ് സ്‌പെസ് സെന്ററില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളും രാജ്യദ്രോഹ ഗൂഢാലോചനകളും സിബിഐ പോലുള്ള ദേശീയ അന്വേഷണ ഏജന്‍സികള്‍ അനേഷിക്കണമെന്നാണ് സാമൂഹ്യസംഘടനകള്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യമുന്നയിച്ച് ഭാരത് സേവക് സോഷ്യല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിട്ടുമുണ്ട്.

English summary
Allegations comes agianst Vikram Sarabhai Space Center that high officials looting funds allotted for the center.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X