Get Updates
Get notified of breaking news, exclusive insights, and must-see stories!

ബല്‍റാം എംഎല്‍എക്കെന്താ അഴിമതി പുളിക്കോ!! സ്‌കൂള്‍ അറ്റകുറ്റപ്പണിയില്‍ വന്‍ അഴിമതി? 75 ലക്ഷം

വിഷയം വിടി ബല്‍റാം എംഎല്‍എക്കെതിരേ തിരിച്ചുവിടാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. എംഎല്‍എക്കെതിരേ പ്രതിഷേധ യോഗം സംഘടിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തൃശൂര്‍: തൃത്താല എംഎല്‍എ വിടി ബല്‍റാമിനെതിരേ അഴിമതി ആരോപണം. സ്‌കൂളില്‍ നടന്ന അറ്റക്കുറ്റപ്പണിക്കിടെ വന്‍ അഴിമതി നടത്തിയെന്നാണ് റിപ്പോര്‍ട്ട്. 75 ലക്ഷം രൂപ മുടക്കി അറ്റക്കുറ്റപണി നടത്തിയ സ്‌കൂള്‍ ആദ്യ മഴയ്ക്ക് തന്നെ ചോര്‍ന്നൊലിക്കുന്നുണ്ടെന്നാണ് രക്ഷിതാക്കളുടെ ആരോപണം.

എന്നാല്‍ ഈ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമാണെന്നും ആക്ഷേപമുണ്ട്. ഹൈടെക് ആയി മാറിയ ക്ലാസ് മുറികള്‍ ആദ്യ മഴക്ക് ചോര്‍ന്നൊലിച്ചുവെന്നാണ് ആരോപണം. പട്ടിത്തറ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ കെട്ടിടമാണ് ചോര്‍ന്നൊലിച്ചത്.

പട്ടിത്തറ എല്‍പി സ്‌കൂള്‍

പട്ടിത്തറ എല്‍പി സ്‌കൂള്‍ ഹൈടെക് നിലവാരത്തിലേക്കുയര്‍ത്തയതില്‍ ലക്ഷങ്ങളുടെ അഴിമതിയുണ്ടെന്നാണ് രക്ഷിതാക്കള്‍ പറയുന്നതെന്ന് രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തു. 75 ലക്ഷം രൂപ മുടക്കിയാണ് സ്‌കൂള്‍ ഹൈടെക്ക് ആക്കിയത്.

സമഗ്ര വിദ്യാഭ്യാസ പദ്ധതി

സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായിട്ടാണ് കഴിഞ്ഞ വര്‍ഷം പട്ടിത്തറ സര്‍ക്കാര്‍ സ്‌കൂളും ഹൈടെക്ക് ആക്കി മാറ്റിയത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം മുതല്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. ചോര്‍ന്നൊലിച്ചതോടെ ഈ ആരോപണം ശക്തിപ്പെട്ടിരിക്കുകയാണ്.

അത്യാധുനിക രീതി

കെട്ടിടത്തിന്റെ അടിത്തറ നിലനിര്‍ത്തിക്കൊണ്ട് അത്യാധുനിക രീതിയിലായിരുന്നു നിര്‍മാണം. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ മുറികള്‍ ചോര്‍ന്നൊലിച്ചുവെന്ന് മാത്രമല്ല, സ്‌കൂള്‍ ഭിത്തികളും വിണ്ടു തുടങ്ങി.

രക്ഷിതാക്കള്‍ തടസപ്പെടുത്തി

വിള്ളലുകള്‍ അടയ്ക്കാനുള്ള ശ്രമം കഴിഞ്ഞ ദിവസം രക്ഷിതാക്കള്‍ തടസപ്പെടുത്തി. സ്മാര്‍ട്ട് ക്ലാസ് റൂമുകളിലുള്‍പ്പെടെ ജനലുകളും ഇതുവരെ സ്ഥാപിച്ചിട്ടില്ല. നിര്‍മാണത്തിലെ പാളിച്ചകള്‍ മറച്ചുവയ്ക്കാനാണ് വിള്ളലുകള്‍ അടയ്ക്കുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു.

മന്ത്രിക്ക് പരാതി നല്‍കും

ഇക്കാര്യം വിശദമാക്കി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് പരാതി നല്‍കാനാണ് രക്ഷിതാക്കളുടെ തീരുമാനം. അഴിമതി നടന്നുവെന്ന് പരാതിയില്‍ ബോധിപ്പിക്കും. ഉന്നതതല അന്വേഷണം വേണമെന്നു ആവശ്യപ്പെടുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

കുട്ടികളെ മറ്റ് സ്‌കൂളിലേക്ക് മാറ്റും

സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി കുട്ടികളെ മറ്റ് സ്‌കൂളിലേക്ക് മാറ്റാനാണ് തീരുമാനമെന്ന് ചിലര്‍ പറയുന്നു. സ്‌കൂളില്‍ നിന്നു കുട്ടികളെ മാറ്റി ചേര്‍ക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും ഇതിന് കാരണം സുരക്ഷിതമായ കെട്ടിടം പോലുമില്ലാത്തതാണെന്നും പറയപ്പെടുന്നു.

ബല്‍റാമിനെതിരേ കിട്ടിയ വടി

വിഷയം വിടി ബല്‍റാം എംഎല്‍എക്കെതിരേ തിരിച്ചുവിടാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. എംഎല്‍എക്കെതിരേ പ്രതിഷേധ യോഗം സംഘടിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആസ്തി വികസന ഫണ്ടില്‍ പണം ലഭ്യമാകാത്തതാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകാനിടയാക്കിയതെന്ന് ബല്‍റാം പറയുന്നു.

ബല്‍റാം അഴിമതിക്കാരനോ

ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും പോരായ്മകള്‍ക്കെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്ന യുവ കോണ്‍ഗ്രസ് നേതാവാണ് വിടി ബല്‍റാം എംഎല്‍എ. സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമായ അദ്ദേഹത്തിനെതിരേ സ്‌കൂള്‍ നിര്‍മാണ വിഷയത്തില്‍ അഴിമതി ആരോപണം ഉയര്‍ന്നുകഴിഞ്ഞു. വിടി ബല്‍റാമിനെ അഴിമതിക്കാരനായാണ് ചിലര്‍ ചിത്രീകരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+