കേരളത്തില്‍ കൂടുതല്‍ അഴിമതി നടത്തുന്നതാര്?കേട്ടാല്‍ നിങ്ങള്‍ ഞെട്ടും,സര്‍ക്കാര്‍ വെറും നോക്കു കുത്തി
ഏറ്റവും കൂടുതല്‍ അഴിമതികള്‍ നടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളിലാണെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ സൂചിപിക്കുന്നത്.
തിരുവനന്തപുരം: അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത്. ഏറ്റവും കൂടുതല്‍ അഴിമതികള്‍ നടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളിലാണെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ സൂചിപിക്കുന്നത്. വിജിലന്‍സിന്റെ ഗവേഷണ വിഭാഗത്തിലെ 130ലധികം പേര് 10770 പേരെ നേരില്‍ കണ്ടാണ് വിവര ശേഖരണം നടത്തിയത്.
സര്‍വ്വെയ്ക്ക് വേണ്ടി പത്ത് ഗവേഷണ രീതികള്‍ അവലംബിച്ചതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ അഴിമതി കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പഠനം നടത്തിയത്. പഠനം പ്രകാരം 10.34 ശതമാനം അഴിമതിയണ് ദത്തേശ സ്ഥാപനങ്ങളില്‍ നടക്കുന്നത്. റവന്യൂ വകുപ്പും പൊതുമരാമത്ത് വകുപ്പും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.

പഠന വിധേയമാക്കുന്നു
രാജ്യത്ത് ആദ്യമായാണ് വകുപ്പുകളിലെ അഴിമതിയുടെ തോത് ഏതെങ്കിലും സര്‍ക്കാര്‍ പഠന വിധേയമാക്കുന്നത്.

9.24 ശതമാനം
9.24 ശതമാനമാണ് റവന്യൂ വകുപ്പിലെ അഴിമതിയുടെ അളവ്. ഒട്ടും പിന്നിലല്ലാതെ തന്നെ അഴിമതിയുടെ കാര്യത്തില്‍ റവന്യൂ വകുപ്പ് നിലകൊള്ളുന്നുണ്ട്.

ആരോഗ്യം-സാമൂഹ്യക്ഷേമ വകുപ്പ്
5.32 ശതമാനം പൊതുമരാമത്ത് വകുപ്പിലും, ആരോഗ്യം സാമൂഹ്യക്ഷേമ വകുപ്പില്‍ 4.98 ശതമാനവും അഴിമതി നടക്കുന്നുണ്ട്.

കണക്കുകള്‍
ഗതാഗതം 4.97 ശതമാനം, പൊതുവിദ്യാഭ്യാസം 4.72 ശതമാനം, പോലീസ് 4.66 ശതമാനം, ജല വിഭവം 3.65 ശതമാനം, ഭക്ഷ്യ വകുപ്പ് 3.5 ശതമാനം എന്നിങ്ങനെയാണ് മറ്റ് വകുപ്പുകളിലെ കണക്കുകള്‍.

വിജിലന്‍സ്
മുഖ്യമന്ത്രി പിണറായി വിജയന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കഴിഞ്ഞ മുന്ന് മാസത്തെ അഴിമതി സൂചികയുള്ളത്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications