കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കൂടുതല്‍ അഴിമതി നടത്തുന്നതാര്?കേട്ടാല്‍ നിങ്ങള്‍ ഞെട്ടും,സര്‍ക്കാര്‍ വെറും നോക്കു കുത്തി

ഏറ്റവും കൂടുതല്‍ അഴിമതികള്‍ നടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളിലാണെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ സൂചിപിക്കുന്നത്.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത്. ഏറ്റവും കൂടുതല്‍ അഴിമതികള്‍ നടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളിലാണെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ സൂചിപിക്കുന്നത്. വിജിലന്‍സിന്റെ ഗവേഷണ വിഭാഗത്തിലെ 130ലധികം പേര്‍ 10770 പേരെ നേരില്‍ കണ്ടാണ് വിവര ശേഖരണം നടത്തിയത്.

സര്‍വ്വെയ്ക്ക് വേണ്ടി പത്ത് ഗവേഷണ രീതികള്‍ അവലംബിച്ചതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ അഴിമതി കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പഠനം നടത്തിയത്. പഠനം പ്രകാരം 10.34 ശതമാനം അഴിമതിയണ് ദത്തേശ സ്ഥാപനങ്ങളില്‍ നടക്കുന്നത്. റവന്യൂ വകുപ്പും പൊതുമരാമത്ത് വകുപ്പും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.

 പഠന വിധേയമാക്കുന്നു

പഠന വിധേയമാക്കുന്നു

രാജ്യത്ത് ആദ്യമായാണ് വകുപ്പുകളിലെ അഴിമതിയുടെ തോത് ഏതെങ്കിലും സര്‍ക്കാര്‍ പഠന വിധേയമാക്കുന്നത്.

 9.24 ശതമാനം

9.24 ശതമാനം

9.24 ശതമാനമാണ് റവന്യൂ വകുപ്പിലെ അഴിമതിയുടെ അളവ്. ഒട്ടും പിന്നിലല്ലാതെ തന്നെ അഴിമതിയുടെ കാര്യത്തില്‍ റവന്യൂ വകുപ്പ് നിലകൊള്ളുന്നുണ്ട്.

 ആരോഗ്യം-സാമൂഹ്യക്ഷേമ വകുപ്പ്

ആരോഗ്യം-സാമൂഹ്യക്ഷേമ വകുപ്പ്

5.32 ശതമാനം പൊതുമരാമത്ത് വകുപ്പിലും, ആരോഗ്യം സാമൂഹ്യക്ഷേമ വകുപ്പില്‍ 4.98 ശതമാനവും അഴിമതി നടക്കുന്നുണ്ട്.

 കണക്കുകള്‍

കണക്കുകള്‍

ഗതാഗതം 4.97 ശതമാനം, പൊതുവിദ്യാഭ്യാസം 4.72 ശതമാനം, പോലീസ് 4.66 ശതമാനം, ജല വിഭവം 3.65 ശതമാനം, ഭക്ഷ്യ വകുപ്പ് 3.5 ശതമാനം എന്നിങ്ങനെയാണ് മറ്റ് വകുപ്പുകളിലെ കണക്കുകള്‍.

 വിജിലന്‍സ്

വിജിലന്‍സ്

മുഖ്യമന്ത്രി പിണറായി വിജയന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കഴിഞ്ഞ മുന്ന് മാസത്തെ അഴിമതി സൂചികയുള്ളത്.

English summary
Corruption analysis in different Government departments in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X