Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാരുടെ അനാസ്ഥയും അഴിമതിയും ഓഫിസിന് കളങ്കമാവുന്നുവെന്ന് കോഴിക്കോട് മേയര്‍; പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ മടി

കോഴിക്കോട്: കോര്‍പ്പറേഷന്‍ ജീവനക്കാരില്‍ ചിലരുടെ അനാസ്ഥയും അഴിമതിയും ഓഫിസിന്റെ പ്രവര്‍ത്തനത്തിന് കളങ്കമുണ്ടാക്കുന്നതായി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. ഇത്തരക്കാര്‍ക്കെതിരെ കൗണ്‍സിലും ജീവനക്കാരും ഒറ്റക്കെട്ടായി രംഗത്തുവന്ന് ഇവരെ തുറന്നുകാണിക്കണമെന്നും ബജറ്റ് ആമുഖ പ്രസംഗത്തില്‍ മേയര്‍ ആവശ്യപ്പെട്ടു. അഴിമതി സംബന്ധിച്ച് പൊതുജനങ്ങള്‍ കൃത്യമായ പരാതികള്‍ നല്‍കാന്‍ തയ്യാറാകുന്നില്ല. വാര്‍ഡ് കമ്മിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൗണ്‍സിലിന് പിന്തുണ നല്‍കി അഴിമതിക്കാരെ ഒറ്റപ്പെടുത്താന്‍ സഹായിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു.

cor-budget

ന്യൂനപക്ഷം വരുന്ന ജീവനക്കാര്‍ സമൂഹത്തോടുള്ള കടമ മറന്ന് മുന്നോട്ടുപോകുന്നത് ഗൗരവമായി കാണണമെന്ന് ബജറ്റ് അവതരിപ്പിച്ച ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശകും ആവശ്യപ്പെട്ടു. ശക്തമായ നടപടി സ്വീകരിച്ച് മുന്നോട്ടു പോകാന്‍ കൗണ്‍സിലും ജീവനക്കാരും ഒറ്റക്കെട്ടാവണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 721 കോടി രൂപ വരവും 710 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ഡെപ്യൂട്ടി മേയര്‍ അവതരിപ്പിച്ചു.

വലിയങ്ങാടി പൈതൃകത്തെരുവാക്കല്‍, സെന്‍ട്രല്‍ മാര്‍ക്കറ്റ്-മുതലക്കുളം-മാനാഞ്ചിറ സ്‌ക്വയര്‍ നവീകരണം, റോഡുകളുടെ അറ്റകുറ്റപ്പണികള്‍, ഇ-റിക്ഷ, ഇ-ബൈക്ക് തുടങ്ങി വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ബജറ്റില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളെജ്, മീഞ്ചന്ത ബസ് ടെര്‍മിനലുകളുടെ നിര്‍മാണം ഈ വര്‍ഷംതന്നെ പൂര്‍ത്തിയാക്കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+