കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനക്കാരുടെ അനാസ്ഥയും അഴിമതിയും ഓഫിസിന് കളങ്കമാവുന്നുവെന്ന് കോഴിക്കോട് മേയര്‍; പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ മടി

Google Oneindia Malayalam News

കോഴിക്കോട്: കോര്‍പ്പറേഷന്‍ ജീവനക്കാരില്‍ ചിലരുടെ അനാസ്ഥയും അഴിമതിയും ഓഫിസിന്റെ പ്രവര്‍ത്തനത്തിന് കളങ്കമുണ്ടാക്കുന്നതായി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. ഇത്തരക്കാര്‍ക്കെതിരെ കൗണ്‍സിലും ജീവനക്കാരും ഒറ്റക്കെട്ടായി രംഗത്തുവന്ന് ഇവരെ തുറന്നുകാണിക്കണമെന്നും ബജറ്റ് ആമുഖ പ്രസംഗത്തില്‍ മേയര്‍ ആവശ്യപ്പെട്ടു. അഴിമതി സംബന്ധിച്ച് പൊതുജനങ്ങള്‍ കൃത്യമായ പരാതികള്‍ നല്‍കാന്‍ തയ്യാറാകുന്നില്ല. വാര്‍ഡ് കമ്മിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൗണ്‍സിലിന് പിന്തുണ നല്‍കി അഴിമതിക്കാരെ ഒറ്റപ്പെടുത്താന്‍ സഹായിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു.

cor-budget

ന്യൂനപക്ഷം വരുന്ന ജീവനക്കാര്‍ സമൂഹത്തോടുള്ള കടമ മറന്ന് മുന്നോട്ടുപോകുന്നത് ഗൗരവമായി കാണണമെന്ന് ബജറ്റ് അവതരിപ്പിച്ച ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശകും ആവശ്യപ്പെട്ടു. ശക്തമായ നടപടി സ്വീകരിച്ച് മുന്നോട്ടു പോകാന്‍ കൗണ്‍സിലും ജീവനക്കാരും ഒറ്റക്കെട്ടാവണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 721 കോടി രൂപ വരവും 710 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ഡെപ്യൂട്ടി മേയര്‍ അവതരിപ്പിച്ചു.

വലിയങ്ങാടി പൈതൃകത്തെരുവാക്കല്‍, സെന്‍ട്രല്‍ മാര്‍ക്കറ്റ്-മുതലക്കുളം-മാനാഞ്ചിറ സ്‌ക്വയര്‍ നവീകരണം, റോഡുകളുടെ അറ്റകുറ്റപ്പണികള്‍, ഇ-റിക്ഷ, ഇ-ബൈക്ക് തുടങ്ങി വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ബജറ്റില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളെജ്, മീഞ്ചന്ത ബസ് ടെര്‍മിനലുകളുടെ നിര്‍മാണം ഈ വര്‍ഷംതന്നെ പൂര്‍ത്തിയാക്കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു.

എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദ് വധം: അഞ്ചാം പ്രതി പിടിയിൽഎബിവിപി പ്രവർത്തകൻ ശ്യാമപ്രസാദ് വധം: അഞ്ചാം പ്രതി പിടിയിൽ

വയല്‍ക്കിളികളല്ല കോണ്‍ഗ്രസുകാര്‍, അവരുമായി ചര്‍ച്ചയ്ക്കില്ല, കീഴാറ്റൂര്‍ സമരത്തിനെതിരെ സുധാകരന്‍വയല്‍ക്കിളികളല്ല കോണ്‍ഗ്രസുകാര്‍, അവരുമായി ചര്‍ച്ചയ്ക്കില്ല, കീഴാറ്റൂര്‍ സമരത്തിനെതിരെ സുധാകരന്‍

English summary
corruption became problems for kozhikode corporation says collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X