കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാറിന് ഒളിച്ചു കളി, മത്സ്യബന്ധന കരാറിനു പിന്നിൽ വൻ അഴിമതി; സമഗ്രാന്വേഷണം വേണം: കെ സുരേന്ദ്രൻ

Google Oneindia Malayalam News

സുൽത്താൻ ബത്തേരി: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സമഗ്രാന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കരാറിനെ കുറിച്ച് എൽഡിഎഫ് , യുഡിഎഫ് നേതാക്കൾക്ക് നേരത്തെ തന്നെ വിവരങ്ങൾ അറിയാമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. വിജയ യാത്രയുടെ നാലാം ദിനം ബത്തേരിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ, മേഴ്സികുട്ടിയമ്മ, ഇ.പി.ജയരാജൻ, രമേശ് ചെന്നിത്തല അച്ചുതണ്ടാണ് ഈ കരാറിനു പിന്നിൽ. കരാർ നടപ്പാക്കി കഴിഞ്ഞാൽ വൻ അഴിമതി നടത്തുകയായിരുന്നു ലക്ഷ്യം. കൊള്ള മുതൽ പങ്കു വെക്കുന്നതിലുള്ള തർക്കം ഉടലെടുത്തതാണ് ഇപ്പോൾ വിവാദമുണ്ടാകാൻ കാരണമെന്ന് സുരേന്ദ്രൻ പറഞ്ഞു.

ഭരണ പ്രതിപക്ഷ മുന്നണികൾ അറിഞ്ഞുള്ള അഴിമതിയാണിവിടെ നടന്നിരിക്കുന്നത്. ആഴക്കടൽ മത്സ്യബന്ധന കരാർ നേടിയ കമ്പനിക്കാർ മന്ത്രിമാരെ മാത്രമാണോ കണ്ടത്. പ്രശാന്ത് ഐഎഎസിന് രമേശ് ചെന്നിത്തലയുമായുള്ള ബന്ധം എല്ലാവർക്കും വ്യക്തമായിട്ടുണ്ട്. ഇപ്പോൾ ചെന്നിത്തലയും കൂട്ടരും ബഹളം വെക്കുന്നത് ജനങ്ങളെ പറ്റിക്കാനാണ്. പ്രതിപക്ഷത്തുനിന്ന് ആർക്കൊക്കെ വിവാദ കമ്പനിയുമായി ബന്ധമുണ്ടെന്ന് അന്വേഷിക്കേണ്ടതുണ്ട്. കേവലം മത്സ്യ സമ്പത്ത് കൊള്ളയടിക്കുന്നത് മാത്രമല്ല പ്രശ്നം. രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന ഗൗരവകരമായ വിഷയമാണ്.

ksurendran

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

കോടികളുടെ അഴിമതി നടന്ന ഈ ഇടപാടിൽ കൂടുതൽ മന്ത്രിമാർക്ക് ബന്ധമുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. ഈ ഇടപാടിൽ ഇടനില നിന്നവർ ആരാണെന്നും വ്യക്തമാകേണ്ടതുണ്ട്. കരാറിൽ നിന്ന് പിന്മാറിയതുകൊണ്ടു മാത്രം രക്ഷപ്പെടാനാകില്ല. കള്ളംവെളിച്ചത്താകുമ്പോൾ തൊണ്ടിമുതൽ തിരിച്ചേല്പിച്ചാൽ കുറ്റവാളി രക്ഷപ്പെടില്ല. എല്ലാ അഴിമതി കേസുകളിലും സർക്കാർ സ്വീകരിക്കുന്ന നിലപാട് ഇത്തരത്തിലാണ്. പ്രതിപക്ഷ നേതാവിനും മന്ത്രിമാർക്കും പങ്കുള്ള വലിയ അഴിമതിയാണ് നടന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.

ഗ്ലാമര്‍ ലുക്കില്‍ പൂനം ബജ്‌വയുടെ പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
രാഹുലിന്റെ കടൽ യാത്ര, ചിലവിട്ടത് മണിക്കൂറുകൾ | Oneindia Malayalam

English summary
corruption behind fishing deal; We need a comprehensive investigation: K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X