കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ അഴിമതി കേസിൽ കുറവ്; 2017ൽ രജിസ്റ്റർ ചെയ്തത് 142 കേസുകൾ, കൂടുതൽ കേസ് 2016ൽ..

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ അഴിമതി കേസിൽ കുറവ് വരുന്നതായി റിപ്പോർട്ട്. സംസ്ഥാനത്തെ അഴമതിക്കാരായ ഉദ്യോഗസ്ഥര്‍ സ്വസ്ഥമായി ഉറങ്ങാമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന് പിന്നാലെയാണ് ഇത്തരത്തിൽ റിപ്പോർട്ട് പുറത്ത് വരുന്നത്. തിങ്കളാഴ്ച പുറത്തുവിട്ട 2017ലെ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്ക് പ്രകാരമാണ് അഴിമതി കേസിൽ കുറവ് വരുന്നതായി റിപ്പോർട്ട് ചെയ്യുന്നത്.

കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കേരളവും ഒട്ടും പിന്നോട്ടല്ല; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ!കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കേരളവും ഒട്ടും പിന്നോട്ടല്ല; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ!

2015 ല്‍ സംസ്ഥാനത്ത് അഴിമതി നിരോധന നിയമപ്രകാരം കേരളത്തില്‍ റജിസ്ട്രര്‍ ചെയ്ത കേസുകളുടെ എണ്ണം 377 ആയിരുന്നു. 2016 ല്‍ ഇത് 430 ആയി വര്‍ദ്ധിച്ചു. എന്നാൽ 2017 ആകുമ്പോഴേക്കും 142 കേസുകളായി കുറഞ്ഞെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2016 മേയിലാണ് സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. ഇതിന് പിന്നാലെയാണ് കുറവ് ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരത്ത് ഉൾപ്പെടെ വിജിലൻസ് കോടതികളിൽ എത്തുന്ന അഴിമതി കേസുകളുടെ എണ്ണത്തിലും ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകൽ വ്യക്തമാക്കുന്നത്.

Corruption

2018 ല്‍ കേന്ദ്രം പാസാക്കിയ അഴിമതി നിരോധ നിയമ ഭേദഗതികള്‍ കൂടി നടപ്പിലാകുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീർണ്ണമാകുമെന്ന ആശങ്കയുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അഴിമതി വിരുദ്ധ ബ്യൂറോയുടെ സുതാര്യത ഉറപ്പ് വരുത്താനാണ് ഭേദഗതികൾ എന്നാണ് പറയുന്നത്. എന്നാൽ ഇവയിൽ പലതും വകുപ്പിനെ ദുർബലപ്പെടുത്തുന്നതിന് തുല്യമാണെന്നും ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. ഇതിന് പുറമെ മുൻ ഉദ്യോഗസ്ഥർ നടത്തിയ അഴിമതിക്ക് ഇവരെ വിചാരണ ചെയ്യുന്നതിന് സർക്കാർ അനുമതി വേണമെന്നും നിയമം പറയുന്നുണ്ട്. ഉത് നടപടികളുടെ വേഗം കുറയ്ക്കും എന്നാണഅ ഉദ്യോഗസ്ഥരുടെ ആശങ്ക.

English summary
Corruption cases declines in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X