കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി ടൂറിസം വികസന പദ്ധതികളിൽ കോടികളുടെ അഴിമതി പ്രളയം

  • By Desk
Google Oneindia Malayalam News

മട്ടാഞ്ചേരി: കടലിൽ കായംകലക്കും പോലെ വികസനം വിഫലമാക്കി കോടികളുടെ അഴിമതി.കൊച്ചിയിലെ ടുറിസം പദ്ധതികൾ അഴിമതി പ്രളയത്തിലെന്ന് ആരോപണമുയരുകയാണ്. ഫോർട്ടുകൊച്ചി കടപ്പുറം പാർക്ക് നവീകരണം, ചീനവല സ്ക്വയർ, മട്ടാഞ്ചേരി പൈതൃകമേഖല വികസനം. വിവിധ റോഡ് നവീകരണം, മാലിന്യ നിർമ്മാർജ്ജനം തുടങ്ങി ഒട്ടേറെ പദ്ധതികളാണ് പ്രഖ്യാപിച്ചത്.

fort

വിനോദ സഞ്ചാരം - പൈതൃക സംരക്ഷണം,തീരസംരക്ഷണം അടിസ്ഥാന വികസനം എന്നീ മേഖലകളിലായിരുന്നു ഇവ.ഇതിനായി കഴിഞ്ഞ ഏതാ നുംവർഷങ്ങൾക്കകം ചിലവഴിച്ചത് കോടികളും എന്നാൽ പദ്ധതികളുടെ മറവിൽ വ്യാപക അഴിമതിയാണ് നടക്കു ന്നതെന്ന് ആരോപണം.അഞ്ച് കോടിയിലെറെ രൂപ ചില വഴിച്ച് മാസങ്ങൾക്ക് മുമ്പ് നടത്തിയ ഫോർട്ടുകൊച്ചി പൈതൃക സംരക്ഷണ പദ്ധതിയിൽ നടപാത ടൈൽവിരി ക്കൽ,ലൈഫ്ഗാർഡ് വിശ്രമകേന്ദ്രം പാർക്കിൽ കളി ഉപ കരണങ്ങൾ എന്നിവയ്ക്കായാണ്ചിലവഴിച്ചത്ഏട്ട്കോടി യിലേറെ രൂപയാണ് റോഡ് നവീകരണത്തിൽ ചിലവഴിച്ച ത് പൈതൃക സംരക്ഷണത്തിന്കോടികളും ചിലവഴിച്ചു. എന്നാൽ നിർമ്മാണ വൈകല്യവും ഗുണമേന്മയില്ലാത്തനും മൂലം കടൽകയറ്റത്തിലും കാലവർഷമഴയിലും ഇവയെല്ലാം തകർന്നു തുടങ്ങി.ടൈൽ വിരിച്ച നടപ്പാതയും.

കസേരകളും വിളക്കുകളും കടൽക്ഷോഭത്തിൽ തകർന്നടിഞ്ഞു. കല്ല് പാകിയ ഇടങ്ങൾ വെള്ളക്കെട്ടും ചെളി കുണ്ടുകളുമായി. പാർക്കിലെ വെള്ളക്കെട്ടും ചെളിയും മൂലം കളി ഉപകരണങ്ങൾ നശിച്ചു തുടങ്ങി. കാലവർഷ മഴ ശക്തിപ്പെടും മുമ്പേ റോഡുകൾ തകർന്നു തുടങ്ങി. കുന്നുകൂടുന്ന മാലിന്യങ്ങൾ നീക്കാത്തത് ജനങ്ങൾക്കും സഞ്ചാരികൾക്കും ദുരിതമായി മാറി. കോടികളുടെ വിക സന പദ്ധതി നടത്തിപ്പിൽ വൻ അഴിമതി നടന്നതായുള്ള ആരോപണം ശരിവെക്കുന്നതാണ് ഇതെല്ലാമെന്ന് ജനകീയ സംഘടനകൾ ചുണ്ടിക്കാട്ടുന്നു 'മാസങ്ങൾക്ക് മു മ്പ് തോപ്പുംപടിയിൽ 25 ലക്ഷം രൂപ ചിലവഴിച്ച ബസ്സ് കാത്ത് നില്പ് കേന്ദ്രം വിവാദത്തിലായതും പരാതി അന്വേഷണവും നടക്കവേയാണ് വിനോദ സഞ്ചാര മേഖലയി ലെ അഴിമതിയാരോപണമുയർന്നത് ഇതിനിടെ കടപ്പുറ നവീകരണത്തിന് വീണ്ടും ഒന്നേക്കാൽ കോടി രുപ അ നുവദിച്ചിട്ടുണ്ട്.

English summary
corruption in kochi tourism plans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X