കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷംസീറിന്‍റെ പേരും പറഞ്ഞിട്ടുണ്ട്: പിണറായി വിജയന്‍റെ വാദത്തെ തള്ളി നസീര്‍, വെട്ടിലായി സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍സിപിഎം നേതാവുമായിരുന്ന സിഒടി നസീറിനെതിരായ വധശ്രമകേസില്‍ നിയമസഭയിലും ഭരണ-പ്രതിപക്ഷ വാദപ്രതിവാദം. സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് സര്‍ക്കാര്‍ അംഗീകരിക്കാത്തത് വാക്കേറ്റത്തിനും ഇറങ്ങിപ്പോക്കിനും ഇടയാക്കി.

<strong> കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവും?: ആരു വന്നാലും പ്രശ്നമില്ലെന്ന് കോണ്‍ഗ്രസ്</strong> കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവും?: ആരു വന്നാലും പ്രശ്നമില്ലെന്ന് കോണ്‍ഗ്രസ്

സിഒടി നസീറിനെതിരായി നടന്ന ആക്രമമം ഒറ്റപ്പെട്ട സംഭവമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശദീകരണം. കേസില്‍ എഎന്‍ ഷംസീറിന്‍റെ പേരില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രിയുടെ വാദങ്ങളെ പൂര്‍ണ്ണമായും തള്ളി സിഒടി നസീര്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍.. വിശദാംശങ്ങള്‍ ഇങ്ങനെ..

മുഖ്യമന്ത്രിയുടെ വാദം തെറ്റ്

മുഖ്യമന്ത്രിയുടെ വാദം തെറ്റ്

തനിക്കെതിരെ നടന്ന വധശ്രമകേസില്‍ തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിന്‍റെ പേരില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നാണ് സിഓടി നസീര്‍ വ്യക്തമാക്കുന്നത്. കണ്ണൂരിലെ പ്രാദേശിക സിപിഎം നേതാക്കളാണ് വധശ്രമം നടത്തിയത്. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് അക്രമണം നടന്നതെന്നും കൃത്യത്തില്‍ എഎന്‍ ഷംസീറിനുള്ള പങ്കും വിശദമായി പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും സിഒടി നസീര്‍ പറഞ്ഞു.

ആക്രമിച്ച് കീഴടക്കുന്ന രീതി

ആക്രമിച്ച് കീഴടക്കുന്ന രീതി

ആശയഭിന്നതയുള്ളവരെ ആക്രമിച്ച് കീഴടക്കുന്ന രീതിയാണ് അവര്‍ തുടരുന്നത്. കേസില്‍ പോലീസ് തന്‍റെ മൊഴി രേഖപ്പെടുത്തിയപ്പോഴെല്ലാം ഗൂഡാലോചനെയെക്കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്. എഎൻ ഷംസീര്‍ ഭീഷണിപ്പെടുത്തിയ കാര്യവും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പോലീസ് എന്തുകൊണ്ടാണ് ഷംസീറിന്‍റെ പേര് പുറത്തുപറയാന്‍ മടിക്കുന്നുവെന്നും നസീര്‍ ചോദിക്കുന്നു.

പ്രതിപക്ഷം ആരോപണം

പ്രതിപക്ഷം ആരോപണം

നേരത്തെ വിഷയം സഭയില്‍ ഉന്നയിച്ച പ്രതിപക്ഷം സര്‍ക്കാറിനും പോലീസിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. കേസില്‍ ഗൂഡാലോചന കൈകാര്യം ചെയ്യുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്നും ആരോപണ വിധേയനായ എഎന്‍ ഷംസീറിനെ പിന്തുണയക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

ഒറ്റപ്പെട്ട സംഭവം

ഒറ്റപ്പെട്ട സംഭവം

എന്നാല്‍ നസീറിനെതിരെ നടന്ന ആക്രണം ഒറ്റപ്പെട്ട സംഭവമാണെന്നും സംഭവത്തില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമായിരുന്നു സഭയില്‍ മുഖ്യമന്ത്രി വിശദീകരിച്ചത്. ഇതിന്‍റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്ന് വ്യക്തമാക്കിയ പിണറായി കേസിന്‍റെ ഗൂഡാലോചനയില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന ആരോപണവും നിഷേധിച്ചു.

ഷംസീറിന്‍റെ പേരില്ല

ഷംസീറിന്‍റെ പേരില്ല

നസീറിന്‍റെ മൊഴിയില്‍ ഷംസീറിന്‍റെ പേരില്ല. നിയമസഭയെ എന്തും വിളിച്ചുപറയാനുള്ള വേദിയാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തി. മൂന്ന് തവണയും മൊഴി നസീറിനെ വായിച്ച് കേൾപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു.

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

തലശേരി സ്റ്റേഡിയം നിര്‍മാണത്തില്‍ ക്രമക്കേടാരോപിച്ചപ്പോള്‍ കാല്‍ തല്ലിയൊടുക്കുമെന്ന് ഷംസീര്‍ ഭീഷണിപ്പടുത്തിയ വിവരം സിഒടി നസീര്‍ പറഞ്ഞിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞു. എന്നിട്ടും അന്വേഷണത്തില്‍ നിന്ന് എംഎല്‍എയെ ഒഴിവാക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

<strong> മോദിക്ക് പ്രത്യേക ഇളവുമായി പാകിസ്താന്‍: അടച്ചിട്ട വ്യോമപാത ഇന്ത്യന്‍ പ്രധാനമന്ത്രിക്കായി തുറക്കും</strong> മോദിക്ക് പ്രത്യേക ഇളവുമായി പാകിസ്താന്‍: അടച്ചിട്ട വ്യോമപാത ഇന്ത്യന്‍ പ്രധാനമന്ത്രിക്കായി തുറക്കും

English summary
cot naseer against pinarayi vijayan's explanation in niyamasbha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X