കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഒടി നസീര്‍ വധശ്രമക്കേസ്: പോലീസിന് മുന്നറിയിപ്പുമായി കെ സുധാകരന്‍!

  • By
Google Oneindia Malayalam News

തലശ്ശേരി: സിപിഎം വിമത നേതാവ് സിഒടി നസീറിനെതിരെ നടന്ന വധ ശ്രമക്കേസില്‍ പോലീസിന് അന്ത്യശാസനവുമായി കണ്ണൂരിലെ നിയുക്ത എംപി കെ സുധാകരന്‍. സംഭവത്തില്‍ എന്‍എന്‍ ഷംസീറിനെ ഇനിയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ നിയമം കൈയ്യിലെടുക്കാന്‍ മടിക്കില്ലെന്ന് സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് സതീഷന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ നടക്കുന്ന ഉപവാസസമരത്തില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.

ksudhnew-1

<strong>പുതിയ അധ്യക്ഷന്‍ ആരായാലും ഇത്തിരി വിയര്‍ക്കും!! അധ്യക്ഷന് മുന്നിലുള്ള 5 വെല്ലുവിളികള്‍ ഇങ്ങനെ</strong>പുതിയ അധ്യക്ഷന്‍ ആരായാലും ഇത്തിരി വിയര്‍ക്കും!! അധ്യക്ഷന് മുന്നിലുള്ള 5 വെല്ലുവിളികള്‍ ഇങ്ങനെ

എഎന്‍ ഷംസീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ഉപവാസ സമരം നടത്തുന്നത്. രാവിലെ ആരംഭിച്ച സമരം കെ മുരളീധരന്‍ എംപിയാണ് ഉദ്ഘാടനം ചെയ്തത്. ഷംസീറിനെതിരെ നേരത്തേ നസീര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഷംസീറാണ് തന്നെ ആക്രമിച്ചതെന്നും ഷംസീര്‍ ഭീഷണിപ്പെടുത്തിയെന്നും നസീര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

<strong>ഗാന്ധി കുടുംബാംഗങ്ങള്‍ ഇല്ല, കോണ്‍ഗ്രസ് നേതാക്കളുടെ പ്രത്യേക യോഗം,ഇനി നിയന്ത്രിക്കുക ഈ എട്ട് പേര്‍?</strong>ഗാന്ധി കുടുംബാംഗങ്ങള്‍ ഇല്ല, കോണ്‍ഗ്രസ് നേതാക്കളുടെ പ്രത്യേക യോഗം,ഇനി നിയന്ത്രിക്കുക ഈ എട്ട് പേര്‍?

അതേസമയം നസീറിനതെരിയാ വധശ്രമത്തില്‍ എഎന്‍ ഷംസീറിന് പങ്കില്ലെന്നായിരുന്നു സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തല്‍. പ്രാദേശിക തര്‍ക്കമാണ് അക്രമ കാരണമെന്നായിരുന്നു എംഎല്‍എയും സിപിഎം സംസ്ഥാന സമിതിയംഗവുമായ ടിവി രാജേഷ്, ജില്ലാസെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രന്‍ എന്നിവരടങ്ങിയ കമ്മീഷന്‍റെ കണ്ടെത്തല്‍.

എന്നാല്‍ ഷംസീറിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ശക്തമായി പ്രതിരോധിക്കാന്‍ സിപിഎം ശ്രമിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇതോടെ ഷംസീറിനെതിരായ സമരം ഊര്‍ജ്ജിതമാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.

English summary
COT Naseer murder attempt case: K Sudhakaran warns police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X