കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഒടി നസീറിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ക്രൂരം... ബൈക്ക് കയറ്റി... പോലീസ് പരിശോധിക്കുന്നു

Google Oneindia Malayalam News

വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സിഒടി നസീറിനെ വധിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടുകയും ബൈക്ക് ദേഹത്ത് കയറ്റുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പോലീസ് ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കും.

Pj

പോലീസ് അന്വേഷണത്തില്‍ സഹായകമാകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ മാസം 18നാണ് തലശേരിക്ക് സമീപം വച്ച് രാത്രി വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകവെ നസീറിനെ ഒരു സംഘം ആക്രമിച്ചത്. 11 പേരുടെ പ്രതിപ്പട്ടിക തയ്യാറാക്കി പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും അന്വേഷണത്തില്‍ തൃപ്തിയില്ല എന്നാണ് നസീര്‍ പ്രതികരിച്ചത്.

തലശേരി എംഎല്‍എ എഎന്‍ ഷംസീറിന് ആക്രമണത്തില്‍ പങ്കുണ്ടെന്ന് നസീര്‍ ആരോപിച്ചിരുന്നു. അഞ്ച് പേരെ മാത്രമാണ് കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഭവത്തില്‍ ഷംസീര്‍ എംഎല്‍എക്കുള്ള പങ്ക് അന്വേഷിക്കണമെന്ന് നസീര്‍ ആവശ്യപ്പെട്ടിരുന്നു.

ജഗന്റെ വഴിയില്‍ രാഹുല്‍ ഗാന്ധി; മാസങ്ങള്‍ നീളുന്ന യാത്രയ്ക്ക് ഒരുങ്ങുന്നു, ഗ്രാമങ്ങള്‍ ഇളകിമറിയുംജഗന്റെ വഴിയില്‍ രാഹുല്‍ ഗാന്ധി; മാസങ്ങള്‍ നീളുന്ന യാത്രയ്ക്ക് ഒരുങ്ങുന്നു, ഗ്രാമങ്ങള്‍ ഇളകിമറിയും

ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണം സിപിഎമ്മിന് കനത്ത തിരിച്ചടിയാണുണ്ടാക്കിയത്. ആരോപണം സംബന്ധിച്ച് സിപിഎം പാര്‍ട്ടിതലത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. പാര്‍ട്ടിക്ക് സംഭവത്തില്‍ പങ്കില്ല എന്ന നിഗമനത്തിലാണ് സിപിഎം. ടിവി രാജേഷ് എംഎല്‍എ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരീന്ദ്രനും ഉള്‍പ്പെടുന്നതാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍.

ബൈക്കിലെത്തിയവരാണ് ആക്രമിച്ചതെന്ന് നസീര്‍ മൊഴി നല്‍കി. ഇവരെ മുമ്പ് കണ്ടിട്ടില്ലെന്നും എന്നാല്‍ ഇനിയും കണ്ടാല്‍ തിരിച്ചറിയുമെന്നും നസീര്‍ മൊഴി നല്‍കിയിരുന്നു. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു നസീര്‍. 2015ലാണ് പാര്‍ട്ടിയുമായി അകന്നത്.

English summary
COT Naseer Murder Attempt; CCTV footage out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X