കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഒടി നസീര്‍ വധശ്രമം; പിന്നില്‍ സിപിഎമ്മെന്ന് മുല്ലപ്പള്ളിയും മുരളീധരനും, ടിപിയെ കൊന്നവര്‍

Google Oneindia Malayalam News

കോഴിക്കോട്: മുന്‍ സിപിഎം നേതാവും വടകര സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ സിഒടി നസീറിനെ ആക്രമിച്ച സംഭവത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്റെ കരങ്ങളുണ്ടെന്ന് സംശയിക്കണമെന്ന് കെ മുരളീധരന്‍. പത്തോളം ക്രമിനല്‍ കേസില്‍ പ്രതിയായ ജയരാജന്‍ ഇതില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.

26

ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ കൊല്ലാന്‍ നേതൃത്വം നല്‍കിയവര്‍ തന്നെയാണ് നസീറിനെയും വധിക്കാന്‍ ശ്രമിച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. വധശ്രമമാണ് നടന്നത്. പിന്നില്‍ സിപിഎമ്മാണ്. വകവരുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മുല്ലപ്പള്ളി പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് തലശേരിയില്‍ നസീറിനെ മൂന്നംഗ സംഘം ആക്രമിച്ചത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പാഴായിരുന്നു സംഭവം. ബൈക്കിലെത്തിയവരാണ് ആക്രമിച്ചതെന്ന് നസീര്‍ മൊഴി നല്‍കി. ഇവരെ മുമ്പ് കണ്ടിട്ടില്ലെന്നും എന്നാല്‍ ഇനിയും കണ്ടാല്‍ തിരിച്ചറിയുമെന്നും നസീര്‍ മൊഴി നല്‍കിയതായാണ് വിവരം.

ഫലം വരും മുമ്പ് എന്‍ഡഎയില്‍ ഭിന്നത; ബിജെപിക്കെതിരെ ആദ്യവെടി പൊട്ടിച്ച് ജെഡിയു, യോജിക്കില്ലഫലം വരും മുമ്പ് എന്‍ഡഎയില്‍ ഭിന്നത; ബിജെപിക്കെതിരെ ആദ്യവെടി പൊട്ടിച്ച് ജെഡിയു, യോജിക്കില്ല

നസീര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. അപകടനില തരണം ചെയ്തിട്ടുണ്ട്. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു നസീര്‍. 2015ലാണ് പാര്‍ട്ടിയുമായി അകന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മല്‍സരിക്കുകയും ചെയ്തു.

സിപിഎം നേതൃത്വം അറിഞ്ഞാണ് ആക്രമണം നടന്നതെന്ന് സംശയിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി മുരളീധരന്‍ പറഞ്ഞു. നസീറിന് കിട്ടുന്ന വോട്ടുകള്‍ സ്വാഭാവികമായി സിപിഎമ്മിനാണ് നഷ്ടമാകുക. അക്രമമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെന്നും മുരളീധരന്‍ പറഞ്ഞു.

English summary
COT Naseer Murder Attempt planned by CPM; Congress Leaders Says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X