കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഒടി നസീര്‍ വധശ്രമം; ഷംസീറിന് കുരുക്ക് മുറുകുന്നു, ചോദ്യം ചെയ്യും, വാഹനം കസ്റ്റ്ഡിയിലെടുത്തു

Google Oneindia Malayalam News

കണ്ണൂര്‍: സിഒടി നസീര്‍ വധശ്രമക്കേസില്‍ തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിന്‍റെ സഹോദരന്‍റെ കാര്‍ പോലീസ് കസ്റ്റഡയില്‍ എടുത്തു. എംഎല്‍എ ബോര്‍ഡ് വെച്ച് ഷംസീര്‍ ഉപയോഗിച്ചിരുന്ന കെഎല്‍ 07 സിഡി 6887 ഇന്നോവ കാറാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എംഎല്‍എ ബോര്‍ഡ് മാറ്റിയതിന് ശേഷമാണ് വാഹനം പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. കേസില്‍ ഷംസീറിന്‍റെ മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. മൊഴിരേഖപ്പെടുത്താന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഷംസീറിന് ഉടന്‍ നോട്ടീസ് നല്‍കും.

<strong> ത്രിപുരയിലേക്ക് നോക്കെന്ന് മോദി; അടുത്തത് ബംഗാള്‍.. പിന്നെ കേരളം.. ലക്ഷ്യം വ്യക്തമാക്കി ബിജെപി</strong> ത്രിപുരയിലേക്ക് നോക്കെന്ന് മോദി; അടുത്തത് ബംഗാള്‍.. പിന്നെ കേരളം.. ലക്ഷ്യം വ്യക്തമാക്കി ബിജെപി

കസ്റ്റഡിയില്‍ എടുത്ത കാറില് വച്ചാണ് സിഒടി നസീറിനെ വധിക്കാനുള്ള ഗൂഢാലോചന പ്രതികള്‍ നടത്തിയതെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. ഷംസീന്‍റെ ഡ്രൈവറായ രാഗേഷാണ് കാറില്‍ വച്ച് കേസിലെ മുഖ്യപ്രതിയായ പൊട്ടി സന്തോഷുമായി പദ്ധതി ആസൂത്രണം ചെയ്തതതെന്നാണ് കേസിലെ പോലീസിന്‍റെ കണ്ടെത്തല്‍. പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കാറില്‍ ഷംസീര്‍ എംഎല്‍എ പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തിന് എത്തിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

nazeer

കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം നോട്ടീസ് നല്‍കിയ പ്രകാരം കാര്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മെയ് 18-ന് രാത്രിയാണ് തലശ്ശേരി കായ്യത്ത് റോഡിലെ കനക് റെസിഡന്‍സിക്കു സമീപം നസീര്‍ ആക്രമിക്കപ്പെട്ടത്. കേസില്‍ പോലീസ് തന്‍റെ മൊഴി രേഖപ്പെടുത്തിയപ്പോഴെല്ലാം ഗൂഡാലോചനെയെക്കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും എഎൻ ഷംസീര്‍ ഭീഷണിപ്പെടുത്തിയ കാര്യവും വ്യക്തമാക്കിയിട്ടുണ്ടെന്നും നസീര്‍ പറഞ്ഞിരുന്നു.

<strong> ശ്രീറാമിന്‍റെ വാദത്തിന്‍റെ മുനയൊടിച്ചത് രണ്ട് ഡ്രൈവര്‍മാര്‍; സിസിടിവി ദൃശ്യങ്ങളും പുറത്ത്</strong> ശ്രീറാമിന്‍റെ വാദത്തിന്‍റെ മുനയൊടിച്ചത് രണ്ട് ഡ്രൈവര്‍മാര്‍; സിസിടിവി ദൃശ്യങ്ങളും പുറത്ത്

അതേസമയം നസീറിനെതിരായ വധശ്രമത്തില്‍ എഎന്‍ ഷംസീറിന് പങ്കില്ലെന്നായിരുന്നു സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തല്‍. പ്രാദേശിക തര്‍ക്കമാണ് അക്രമ കാരണമെന്നായിരുന്നു എംഎല്‍എയും സിപിഎം സംസ്ഥാന സമിതിയംഗവുമായ ടിവി രാജേഷ്, ജില്ലാസെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രന്‍ എന്നിവരടങ്ങിയ കമ്മീഷന്‍റെ കണ്ടെത്തല്‍.

English summary
cot nazeer murder attempt case: Shamsir will be questioned by the police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X