സ്ഥലംമാറ്റ വിവാദം: അധ്യാപിക ഖേദം പ്രകടിപ്പിച്ചു
തിരുവനന്തപുരം: കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ നിന്ന് സ്ഥലം മാറ്റിയ പ്രധാനാധ്യാപിക ഊര്‍മിള ദേവി ഖേദം പ്രകടിപ്പിച്ചു. വിദ്യാഭ്യാസമന്ത്രിക്കോ മറ്റാര്‍ക്കെങ്കിലുമോ തന്റെ വാക്കുകള്‍ വിഷമമുണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിയ്ക്കുന്നതായി ഊര്‍മിള ദേവി. മുഖ്യമന്ത്രിയ്ക്ക് നല്‍കിയ വിശദീകരണത്തിലാണ് ഖേദപ്രകടനം.
നിയമസഭയിലെത്തി മുഖ്യമന്ത്രിയെ നേരിട്ടുകണ്ടാണ് ഊര്‍മിളദേവി വിശദീകരണം നല്‍കിയത്. തന്റെ സത്യസന്ധത തെളിയിക്കാന്‍ കോട്ടണ്‍ഹില്‍ സ്‌കൂളില്‍ തിരിച്ചുനിയമിയ്ക്കണമെന്നും ഈര്‍മിള ദേവി കത്തില്‍ അപേക്ഷിച്ചിട്ടുണ്ട്.

കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ ഒരു പരിപാടിയ്‌ക്കെത്തിയെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞ സമയത്തില്‍ ഏറെ വൈകിയെത്തിയതും വിദ്യാര്‍ഥിനികളുടെ പഠനം മുടങ്ങിയതും അധ്യാപിക ചൂണ്ടിക്കാട്ടിയിരുന്നു. അധ്യാപിക വിദ്യാഭ്യാസ മന്ത്രിയെ ഇകഴ്ത്തിയെന്നാരോപിച്ചാണ് വി്ദ്യാഭ്യാസ വകുപ്പ് അധ്യാപികയെ സ്ഥലം മാറ്റിയത്.
ഇതിനെതിരെ നിയമസഭയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിപക്ഷം പ്രതിഷേധിയ്ക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തങ്ങളുടെ നിലപാടുകള്‍ക്ക് മാറ്റം വരുത്തിയിട്ടില്ല. അധ്യാപികയ്‌ക്കെതിരായ സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിയ്ക്കുകയും ചെയ്്തു.












Click it and Unblock the Notifications