പരിസ്ഥിതി ദിനത്തിൽ റീത്ത് വച്ച് കൗൺസിലറുടെ പ്രതിഷേധം
നെയ്യാറ്റിൻകര: നഗരസഭയിലെ വ്ളാങ്ങാമുറി വാർഡിൽ ഗ്രാമം ജംഗ്ഷന് സമീപം കഴിഞ്ഞ ഒരുവർഷക്കാലമായി നിർമ്മാണം കഴിഞ്ഞ് പൂട്ടിയിട്ടിരിക്കുന്ന ജൈവമാലിന്യ സംസ്കരണപ്ലാന്റായ എയ്റോബിന്നിന്റെ മുൻവശത്ത് വ്ളാങ്ങാമുറി വാർഡ് കൗൺസിലർ ഗ്രാമം പ്രവീണിന്റെ നേതൃത്വത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.
പല കൗൺസിൽ യോഗങ്ങളിലും എയ്റോബിൻ ഉദ്ഘാടനം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയില്ല. ഇതിൽ പ്രതിഷേധിച്ചാണ് പരിസ്ഥിതിദിനത്തിൽ ഇങ്ങനെയൊരു സമരം സംഘടിപ്പിച്ചത്. പകർച്ചവ്യാധികൾ പടർന്നുപിടിക്കാനുള്ള സാഹചര്യം ഏറെയുള്ള ടൗൺ പ്രദേശവുമായി അടുത്തുകിടക്കുന്ന ഒരു വാർഡാണ് വ്ളാങ്ങാമുറി. വാർഡിലെ വിവിധ പ്രദേശങ്ങളിൽ മാലിന്യം നിറഞ്ഞിരിക്കുകയാണ്. അക്ഷയഷോപ്പിംഗ് കോംപ്ലക്സ് ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ഇവിടെയാണ് വലിച്ചെറിയുന്നത്.

അടിയന്തിരമായി എയ്റോബിൻ പ്രവർത്തന ക്ഷമമാക്കിയില്ലെങ്കിൽ വരുംദിവസങ്ങളിൽ ജനകീയ സമരം ആരംഭിക്കുമെന്ന് സമരത്തിൽ പങ്കെടുത്തവർ പറഞ്ഞു. മുൻവാർഡ് കൗൺസിലർ ആർ.സുമകുമാരി, പാലക്കടവ് വേണു, എഡ്വിൻ എബനീസർ, കണ്ണപ്പൻ, ഗണേശ്, പ്രണവ്, അമ്പിളി, മല്ലിക, ചന്ദ്രിക, സുലോചന, വിശാഖ്, പ്രദീഷ്, രോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications