കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിസ്ഥിതി ദിനത്തിൽ റീത്ത് വച്ച് കൗൺസിലറുടെ പ്രതിഷേധം

  • By Desk
Google Oneindia Malayalam News

നെയ്യാ​റ്റിൻകര: നഗരസഭയിലെ വ്‌ളാങ്ങാമുറി വാർഡിൽ ഗ്രാമം ജംഗ്ഷന് സമീപം കഴിഞ്ഞ ഒരുവർഷക്കാലമായി നിർമ്മാണം കഴിഞ്ഞ് പൂട്ടിയിട്ടിരിക്കുന്ന ജൈവമാലിന്യ സംസ്‌കരണപ്ലാന്റായ എയ്‌റോബിന്നിന്റെ മുൻവശത്ത് വ്‌ളാങ്ങാമുറി വാർഡ് കൗൺസിലർ ഗ്രാമം പ്രവീണിന്റെ നേതൃത്വത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.

പല കൗൺസിൽ യോഗങ്ങളിലും എയ്‌റോബിൻ ഉദ്ഘാടനം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയില്ല. ഇതിൽ പ്രതിഷേധിച്ചാണ് പരിസ്ഥിതിദിനത്തിൽ ഇങ്ങനെയൊരു സമരം സംഘടിപ്പിച്ചത്. പകർച്ചവ്യാധികൾ പടർന്നുപിടിക്കാനുള്ള സാഹചര്യം ഏറെയുള്ള ടൗൺ പ്രദേശവുമായി അടുത്തുകിടക്കുന്ന ഒരു വാർഡാണ് വ്‌ളാങ്ങാമുറി. വാർഡിലെ വിവിധ പ്രദേശങ്ങളിൽ മാലിന്യം നിറഞ്ഞിരിക്കുകയാണ്. അക്ഷയഷോപ്പിംഗ് കോംപ്ലക്‌സ് ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ഇവിടെയാണ് വലിച്ചെറിയുന്നത്.

reeth

അടിയന്തിരമായി എയ്‌റോബിൻ പ്രവർത്തന ക്ഷമമാക്കിയില്ലെങ്കിൽ വരുംദിവസങ്ങളിൽ ജനകീയ സമരം ആരംഭിക്കുമെന്ന് സമരത്തിൽ പങ്കെടുത്തവർ പറഞ്ഞു. മുൻവാർഡ് കൗൺസിലർ ആർ.സുമകുമാരി, പാലക്കടവ് വേണു, എഡ്‌വിൻ എബനീസർ, കണ്ണപ്പൻ, ഗണേശ്, പ്രണവ്, അമ്പിളി, മല്ലിക, ചന്ദ്രിക, സുലോചന, വിശാഖ്, പ്രദീഷ്, രോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.

English summary
councilor protest against environmental day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X