‘നരേന്ദ്ര മോദിയെന്ന് മിണ്ടിക്കൂടെ, മോദിയെ വിമര്‍ശിച്ചാല്‍ മൂക്കു ചെത്തിക്കളയുമോ? വൈറല്‍ പ്രസംഗം
'നരേന്ദ്ര മോദിയെന്ന് മിണ്ടിക്കൂടെ, മോദിയെ വിമര്‍ശിച്ചാല്‍ മൂക്കു ചെത്തിക്കളയുമോ? മോദിയെ മാത്രമല്ല സഖാവ് പിണറായി വിജയനെയും ഞങ്ങള്‍ വിമര്‍ശിക്കും. കാര്യം പറയുമ്പോള്‍ ചൊറിഞ്ഞിട്ടു കാര്യമില്ല. ഒരു സ്ത്രീ പറയുന്നതു കേള്‍ക്കാനുള്ള സാവകാശം കാട്ടാതെ ബഹളം വയ്ക്കാന്‍ നാണമില്ലേ'ഈ ഉശിരന്‍ പ്രസംഗം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. തിരുവനന്തപുരം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ വിആര്‍ സിനിയാണ് പ്രമേയാവതരണത്തിനിടെ പൊട്ടിത്തറിച്ചത്.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശി ദര്‍ശന്‍ പരിപാടിയുടെ ഉദ്ഘാടന വേദിയില്‍ നിന്നും ശശി തരൂര്‍ എംപി, വിഎസ് ശിവകുമാര്‍ എംഎല്‍എ, മേയര്‍ വികെ പ്രശാന്ത് എന്നിവരെ ഒഴിവാക്കിയ നടിപടിയില്‍ പ്രതിഷേധിച്ചുള്ള പ്രമേയാവതരണത്തിനിടെയാണ് സിനിമയുടെ പ്രസംഗം.
സ്വാതന്ത്ര്യ സമരത്തില്‍ എന്ത് പങ്കാണ് ഈ ബിജെപിക്ക് അവകാശപ്പെടാനുള്ളത് എന്ന് ചോദിച്ച് സിനി പ്രസംഗം തുടങ്ങിയതോടെ ബിജെപി പ്രവര്‍ത്തകര്‍ അവരെ കൂവിയിരുത്താന്‍ ശ്രമിച്ചു. എന്നാല്‍ പിന്‍മാറാതെ അവര്‍ പ്രസംഗം തുടര്‍ന്നു. സിഎംപി പ്രതിനിധിയും ആക്കുളം വാര്‍ഡ് കൗണ്‍സിലറുമായ സിനിയുടെ ഈ വെടിക്കെട്ട് പ്രസംഗം ഇപ്പോള്‍ ഒടുക്കത്തെ വൈറലായിരിക്കുകയാണ്.












Click it and Unblock the Notifications