പോലീസ് സേനയിൽ വ്യാപിക്കുന്ന ആത്മഹത്യ തടയാൻ ബെഹ്റ ട്രിക്ക്; ഇനി മാനസിക പരിശീലനവും!!
തിരുവനന്തപുരം: പോലീസ് സേനയിലെ ആത്മഹത്യ ഒഴിവാക്കാൻ കൗൺസിലിങ് നിർബന്ധമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കി. ഒരു വര്‍ഷത്തിനിടെ കേരള പൊലീസില്‍ 16പേര്‍ ജീവനൊടുക്കിയ സാഹചര്യത്തിലാണ് ഡിജിപിയുടെ നടപടി. സേനയില്‍ മദ്യം ഉപയോഗിക്കുന്നവരുടെയും സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നവരുടേയും പട്ടിക തയാറാക്കി കൗൺസിലിങ് നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്.
ഓരോ സ്റ്റേഷന്റേയും ചുമതലയുള്ള എസ്.ഐമാര്‍ ആദ്യം തന്നെ ഒരു പട്ടിക തയാറാക്കണം. സ്ഥിരമായി മദ്യപിക്കുന്നവര്‍ എത്ര, സാമ്പത്തിക പ്രശ്നമുള്ളവര്‍ , ആരോഗ്യപ്രശ്നമുള്ളവര്‍ തുടങ്ങി പട്ടിക വേർതിരിക്കണം. ഇതിനായി ഇന്റലിജന്‍സ് സംവിധാനത്തെ ഉപയോഗിക്കണമെന്നും ഡിജിപിയുടെ ഉത്തരവിൽ പറയുന്നു. മറ്റു വകുപ്പുകളിലെ കൗണ്‍സിലര്‍മാരെ ഇതിനായി ഉപയോഗിക്കാം. ഇല്ലെങ്കില്‍ , സന്നദ്ധ സംഘടനകളുടെ കൗണ്‍സിലർമാരേയും ഉപയോഗിക്കാമെന്നും സർക്കുലറിൽ പറയുന്നു.

മേലുദ്യോഗസ്ഥരോട് പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ കൗണ്‍സിലറോട് പറഞ്ഞേക്കാം. വ്യക്തിപരമായും ഔദ്യോഗികമായും നേരിടുന്ന പ്രശ്നങ്ങള്‍ക്കു കൗണ്‍സിലിങ്ങാണ് പരിഹാരം. . കൃത്യമായ ഉപദേശം കിട്ടാതെ വഴിത്തെറ്റുന്ന പൊലീസിനെ നേര്‍വഴിക്കു നടത്താനാണ് പോലീസ് ശ്രമിക്കുന്നത്.












Click it and Unblock the Notifications