കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാനി പ്രഭാകര്‍ ഇന്നലെ മുളച്ച തകര.. എട്ടുമണി ചര്‍ച്ചക്കാര്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ നോക്കേണ്ട

  • By Desk
Google Oneindia Malayalam News

കെവിനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പരാതി കിട്ടിയിട്ടും പോലീസിന്‍റെ ഭാഗത്ത് നിന്ന് നടപിയെടുക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് മുഖ്യമന്ത്രിയടക്കം കുറ്റസമ്മതം നടത്തിയിട്ടും സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന വാദവുമായി സിപിഎം നേതാക്കള്‍. പോലീസ് വീഴ്ചയില്‍ കൃത്യമായി നടപടി സ്വീകരിക്കുന്നുണ്ടെന്നാണ് മനോരമ ചാനല്‍ ചര്‍ച്ചയായ കൗണ്ടര്‍ പോയിന്‍റില്‍ എഎന്‍ഷംസീര്‍ എംഎല്‍എ പറഞ്ഞത്.

കേരളത്തെ അരാജകത്വത്തിലേക്ക് നയിക്കാനുള്ള ചില മാധ്യമ മേലാളന്‍മാരുടെ തന്ത്രമാണ് പോലീസിന്‍റെ വീഴ്ചകളെ പര്‍വ്വതീകരിച്ച് കാണിക്കുന്നതിന് പിന്നില്‍ എന്നും ഷംസീര്‍ ചര്‍ച്ചയില്‍ പറയുന്നു. ഇന്നലെ മുളച്ച തകരകളായ ചില മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാരിനേയോ പിണറായി വിജയനേയോ വലിച്ച് താഴെയിടാന്‍ ശ്രമിച്ചാല്‍ അത് നടക്കില്ലെന്നും ഷംസീര്‍ ചര്‍ച്ചയില്‍ പറയുന്നുണ്ട്.അസാധാരണമായ കൃത്യവിലോപം എസ്ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു സാദാ എസ്ഐയ്ക്ക് പോലും ധൈര്യം നല്‍കുന്ന വ്യവസ്ഥയുടെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന ചോദ്യത്തിനാണ് പോലീസിനെ ന്യായീകരിച്ച് എഎന്‍ഷംസീര്‍ എംഎല്‍എ രംഗത്തെത്തിയത്.

പോലീസിന്‍റെ മനോവീര്യം

പോലീസിന്‍റെ മനോവീര്യം

രണ്ട് കുടുംബങ്ങള്‍ തമ്മില്‍ നടന്ന പ്രശ്നത്തില്‍ കൃത്യമായി ഇടപെടുന്നതില്‍ ഗാന്ധി നഗര്‍ എസ്ഐയ്ക്കും എഎസ്ഐയ്ക്കും വീഴ്ച പറ്റി.അതിനര്‍ത്ഥം എല്ലാ പോലീസുകാരും തെറ്റ് കാരണമെന്നാണ് പറയാന്‍ സാധിക്കില്ല. ഒരു മൈനോറിറ്റി കാണിക്കുന്ന കൃത്യവിലപോള്‍ വെച്ച് എല്ലാ പോലീസുകാരേയും അളക്കാന്‍ കഴിയില്ല. ഇപ്പോള്‍ പോലീസുകാരെ ഡിമോറലൈസ് ചെയ്യുന്ന സ്ഥിതിയാണ് കേരളത്തില്‍ നടക്കുന്നത്. ഇത് അരാജകത്വം സൃഷ്ടിക്കും. നാട്ടില്‍ അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.
പോലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന വീഴ്ചകളെ നിലവിലെ നിയമങ്ങള്‍ വെച്ച് തന്നെ നേരിടാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് എഎന്‍ ഷംസീര്‍ പറഞ്ഞു. ഇതിനപ്പുറത്ത് എന്തെങ്കിലും ഉണ്ടെങ്കില്‍ നിങ്ങള്‍ ചൂണ്ടിക്കാണിക്കെന്നും ഷംസീര്‍ വെല്ലുവിളിച്ചു.

ജാഗ്രത കാണിച്ചില്ല

ജാഗ്രത കാണിച്ചില്ല

അതാണല്ലോ ചൂണ്ടിക്കാണിക്കുന്നതെന്നായിരുന്നു ഷാനിയുടെ മറുപടി. പോലീസ് ജാഗ്രത കാണിച്ചില്ല എന്നത് ഈ കേസില്‍ വ്യക്തമാണെന്നും ഷാനി പറ‍ഞ്ഞു. പോലീസിന്‍റെ പത്ത് വീഴ്ചകള്‍ നിങ്ങള്‍ ചൂണ്ടിക്കാട്ടുമായിരിക്കും. എന്നാല്‍ പോലീസിന്‍റെ നൂറ് നേട്ടങ്ങളെ കുറിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ ഹൈലൈറ്റ് ചെയ്യില്ല. അതുകൊണ്ട് തന്നെ ഞാന്‍ പറയുന്നു പോലീസിന്‍റെ ആത്മവീര്യം തകര്‍ത്ത് കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കാമെന്ന് ആരും കരുതേണ്ട അത് ഒരിക്കലും സമ്മതിക്കില്ലെന്നുമായിരുന്നു ഷംസീറിന്‍റെ മറുപടി.

അധികാരം

അധികാരം

കേരളത്തിലെ പോലീസിന്‍റെ മനോവീര്യം സംരക്ഷിക്കാനല്ല എല്‍ഡിഎഫിനേ ജനങ്ങള്‍ ജയിപ്പിച്ച് അധികാരത്തില്‍ ​എത്തിച്ചത്. കേരളത്തിലെ ജനങ്ങളുടെ മനോവീര്യത്തെ കുറിച്ചും ജനങ്ങള്‍ക്ക് നിയമസംവിധാനത്തില്‍ ഉണ്ടാകേണ്ട വിശ്വാസത്തേ കുറിച്ചുമാണ് സംസാരിക്കേണ്ടത് എന്നും ഷാനി പറഞ്ഞു.
മാധ്യമങ്ങള്‍ ഹൈപ്പര്‍ ആക്റ്റിവിസം കുറച്ചാല്‍ ജനങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം ഉണ്ടാകും. നിങ്ങള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. തെറ്റായ വാര്‍ത്തകള്‍ നല്‍കി ചെറു വിഷയങ്ങളെ പോലും പര്‍വ്വതീകരിക്കുകയാണെന്ന് ഷംസീര്‍ മറുപടി നല്‍കി. എന്നാല്‍ ഏത് വിഷയത്തിലാണ് തെറ്റായ വാര്‍ത്ത നല്‍കിയതെന്ന് ഷംസീര്‍ വിശദീകരിക്കണമെന്ന് ഷാനിയും പറഞ്ഞു. മറുപടിയായി അത്തരത്തില്‍ നിരവധി ഉദാഹരണങ്ങള്‍ പറയാന്‍ കഴിയുമല്ലോയെന്നും ഗോവിന്ദ ചാമിയെ വിട്ടയച്ചെന്ന വാര്‍ത്ത നിങ്ങള്‍ ബ്രേക്ക് ചെയ്തില്ലേയെന്നുമായി ഷംസീറിന്‍റെ പ്രതികരണം.

പ്രതിയല്ല

പ്രതിയല്ല

വിഷയത്തില്‍ നിന്നും തെന്നിമാറാതെ പോലീസ് വീഴ്ചയെ കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്തതെന്നും അതിനെ കുറിച്ച് സംസാരിക്കൂവെന്നും ഷാനി പറഞ്ഞു. അതേസമയം ചാനലുകാരുടെ ഇഷ്ടത്തിനനുസരിച്ച് തനിക്ക് കാര്യങ്ങള്‍ പറയാനാകില്ലെന്നായിരുന്നു ഷംസീറിന്‍റെ മറുപടി. നിങ്ങള്‍ ചോദ്യം ചോദിക്കുമ്പോള്‍ ഒരു പ്രതിയെ പോലെ അതിന് മാത്രം ഉത്തരം നല്‍കണമെന്ന് പറഞ്ഞാല്‍ നടക്കില്ല. നിങ്ങള്‍ തന്നെ തയ്യാറാക്കി വെച്ച ഉത്തരം നിങ്ങളുടെ ചോദ്യത്തിന് അനുസരിച്ച് എനിക്ക് പറയാനാകില്ലെന്നും ഷംസീര്‍ പറഞ്ഞു.

മനോവീര്യം

മനോവീര്യം

കേരളത്തിലെ പോലീസിന്‍റെ മനോവീര്യത്തെ പ്രതിനീധീകരിച്ച് സംസാരിക്കാനാണെങ്കില്‍ തങ്ങള്‍ പോലീസ് അസോസിയേഷനെ വിളിക്കുമായിരുന്നെന്നും താങ്കള്‍ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയായി ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കൂവെന്നുമായി ഷാനി പ്രഭാകര്‍.ജനങ്ങള്‍ക്കിടയില്‍ നിന്ന് വന്ന ആളാണ് താന്‍ എന്നും ഇപ്പോ കേരളത്തില്‍ നടക്കുന്നത് അരാജത്വം പടര്‍ത്താനുളഴ്ള നടപടികള്‍ ആണെന്നും ഷംസീര്‍ പറഞ്ഞു.

പുണ്യമില്ല

പുണ്യമില്ല

കേരള പോലീസിന്‍റെ മനോവീര്യത്തെ കുറിച്ച് നിങ്ങള്‍ സംസാരിക്കേണ്ടെന്ന് ഷാനി ആവര്‍ത്തിച്ചപ്പോള്‍ അങ്ങനെയെങ്കില്‍ നിങ്ങള്‍ ചര്‍ച്ചയ്ക്കിരിക്കേണ്ട പോയിക്കോ എന്ന് തന്നോട് പറഞ്ഞേക്കെന്നും നിങ്ങളുടെ ചര്‍ച്ചയില്‍ വന്നിരുന്നത് കൊണ്ട് തനിക്ക് ഒരു പുണ്യവും കിട്ടാന്‍ പോകുന്നില്ലെന്നുമായിരുന്നു ഷംസീറിന്‍റെ മറുപടി.ഞാന്‍ ഗസ്റ്റായി വന്നാല്‍ നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ തന്നെ സംസാരിക്കണമെന്ന് പറയുന്നത് നടക്കില്ലെന്നും ഷംസീര്‍ വ്യക്തമാക്കി.

ആക്ഷന്‍

ആക്ഷന്‍

പോലീസിന്‍റെ ഭാഗത്ത് വീഴ്ച ഉണ്ടയില്ലെന്ന് പറഞ്ഞിട്ടില്ല.വീഴ്ച ഉണ്ടായപ്പോള്‍ തന്നെ ഞങ്ങള്‍ ആക്ഷന്‍ എടുത്തു.ഇനി ഷാനി പറയൂ എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത് എന്നായി ഷംസീര്‍. ഡിവൈഎഫ്ഐയുടേയും സിപിഎമ്മിന്‍റേയും നിസ്സഹായത മനസിലാകുന്നുണ്ടെന്ന് ഞങ്ങള്‍ക്കെന്നായി ഷാനി. എന്നാല്‍ സിപിഎമ്മിന് ഒരു നിസഹായവസ്ഥയുമില്ലെന്നും നിങ്ങള്‍ പറയൂ എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത് എന്നും ഷംസീര്‍ പറഞ്ഞു. ഇനിയും ഇതുപോലുള്ള സംഭവമുണ്ടായാല്‍ ഇത് പോലെ നടപടിയെടുക്കും എന്നാണോ സര്‍ക്കാരിന്‍റെ നിലപാട് എന്നായി ഷാനി. എന്നാല്‍ ഇതിന് ബദല്‍ നിങ്ങള്‍ തന്നെ നിര്‍ദ്ദേശിക്കൂവെന്നായി ഷംസീര്‍. നിലനില്‍ക്കുന്ന അവസസ്ഥ വെച്ചിട്ട് പോലീസുകാരെ വെടിവെച്ച് കൊല്ലാന്‍ പറ്റില്ല. നിലവില്‍ എടുക്കുന്ന നടപടികളിലൂടെ മറ്റുള്ളവര്‍ പഠിക്കണം. എന്നാല്‍ ചിലര്‍ അത് പഠിക്കുന്നില്ല. അത് തങ്ങളുടെ തെറ്റാണോ എന്നായി ഷംസീര്‍.

വീഴ്ചകള്‍

വീഴ്ചകള്‍

നിലവിലുള്ള എല്ലാ സാധ്യതകളും വെച്ച് നിങ്ങളുട സര്‍ക്കാര്‍ നടപടി എടുത്തിട്ടും തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. നിങ്ങളുടെ ആഭ്യന്തര മന്ത്രിക്ക് പോലീസിന്‍റെ കൃത്യവിലോപത്തെ കുറിച്ച് ആവര്‍ത്തിക്കേണ്ടി വരുന്നു.കേരളത്തിലെ ആഭ്യന്തര വകുപ്പിന് വീഴ്ചകള്‍ പറ്റുന്നില്ലെന്ന് താങ്കള്‍ കരുതുന്നുണ്ടോയെന്നായി ഷാനി.
സമൂഹത്തിനകത്തെ ജീര്‍ണതകള്‍ പോലീസിനേയും ബാധിച്ചിട്ടുണ്ടാകുമെന്നായി ഷംസീര്‍. ഒരു മുഖ്യധാര മാധ്യമപ്രവര്‍ത്തകന്‍ പീഡന കേസില്‍ പ്രതിയായി അതിന് അര്‍ത്ഥം എല്ലാ മാധ്യമപ്രവര്‍ത്തകരും അതുപോലെയാണോ എന്നായി ഷംസീര്‍. എന്നാല്‍ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെട്ട കേസില്‍ മാധ്യമപ്രവര്‍ത്തകന് തന്നെയാണ് പ്രതി എന്നാണ് തങ്ങള്‍ പറഞ്ഞതെന്ന് ഷാനിയും സ്ഥാപിച്ചു. അതേസമയം കെവിന്‍ കൊലപാതക കേസില്‍ ഉള്‍പ്പെട്ട പ്രതി ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയപ്പോള്‍ അത് രാഷ്ട്രീയ ലക്ഷ്യം വെച്ച് കൊണ്ടാണെന്നായിരുന്നില്ലേ നിങ്ങള്‍ നേതാക്കള്‍ പറഞ്ഞതെന്ന് ഷാനി ചോദിച്ചു.

ഹൈലൈറ്റ് ചെയ്തില്ല

ഹൈലൈറ്റ് ചെയ്തില്ല

എന്നാല്‍ ക്വട്ടേഷന്‍ കൊടുത്ത നീനുവിന്‍റെ പിതാവും സഹോദരനുമൊനനും കോണ്‍ഗ്രസുകാരാണെന്ന കാര്യം മാധ്യമങ്ങള്‍ ഹൈലറ്റ് ചെയ്തില്ലെന്ന് ഷംസീര്‍ ആരോപിച്ചു.
ഇങ്ങനെ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് പാര്‍ട്ടിയില്‍ പറയാന്‍ ആരുമില്ലേയെന്നായി ഷാനിയുടെ ചോദ്യം. ഞങ്ങള്‍ ധീരന്‍മാരാണോയെന്ന് മനോരമ ചാനലിന് മുന്നില്‍ തെളിയിക്കേണ്ട ആവശ്യമില്ല. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഹരിപ്പാട് കൊന്ന് തള്ളിയ ജലജ എന്ന സ്ത്രീയുടെ കൊലപാതികകളെ പിണറായിയുടെ പോലീസാണ് പിടിച്ചതെന്നും ജയില്‍ ജീവിതവും ജയിലിലെ ക്രൂര മര്‍ദ്ദനവുമൊന്നും സിപിഎമ്മുകാര്‍ക്കോ പിണറായിക്കോ ആദ്യത്തെ സംഭവമല്ലെന്നും ഷംസീര്‍ പറഞ്ഞു

മാധ്യമ പ്രവര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകള്‍

ആഭ്യന്തര മന്ത്രിയുടെ കീഴില്‍ തുടര്‍ച്ചയായുണ്ടാകുന്ന വീഴ്ചകള്‍ക്കുള്ള ഒരു മറുപടി നിങ്ങള്‍ ഉന്നയിച്ച ഏത് വാദമാണെന്നായി ഷാനിയുടെ ചോദ്യം. നിങ്ങള്‍ കുറേ കാലമായി പിണറായിയുടെ പിറകെ കൂടെ കൂട്ടിയിട്ട്. അദ്ദേഹത്തിന് ഇച്ഛാശക്തിയുണ്ട്. അദ്ദേഹത്തെ അഴിമതിക്കാരനാക്കാന്‍ ശ്രമിച്ചു. പിണറയായിയെ ഇകഴ്ത്തിയെ കൊണ്ട് ഇന്നലെത്തെ മഴക്ക് മുളച്ച ചില തകരകളെ പോലുള്ള മാധ്യമ പ്രവര്‍ത്തകള്‍ കുലുക്കിയാല്‍ അദ്ദേഹം കുലുങ്ങില്ലെന്നും ഷംസീര്‍ പറഞ്ഞു. താങ്കള്‍ ആരെയാണ് ഈ പേടിപ്പിത്തുന്നതെന്നായി ഷാനി. പിണറായി കുറിച്ച് ആരാണ് ചോദിച്ചത്. ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചയാണ് ചോദിച്ചതെന്നും ഷാനി വ്യക്തമാക്കി.

Recommended Video

cmsvideo
കെവിനെ മുക്കി കൊന്നതോ? അന്വേഷണ സംഘം നിര്‍ണായക നീക്കത്തിന് | Oneindia Malayalam
എട്ട് മണി ചര്‍ച്ചക്കാര്‍

എട്ട് മണി ചര്‍ച്ചക്കാര്‍

ഈ സര്‍ക്കാരിനെ പൊളിച്ച് കളയാമെന്ന് സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് തെളിയിക്കാന്‍ എട്ട് മണി ചര്‍ച്ചക്കാര്‍ വിചാരിച്ചാല്‍ നടക്കില്ല. താങ്കള്‍ക്ക് ആഭ്യന്തര വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഒരു വാദം മുന്നോട്ട് വെക്കാന്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ താങ്കളുടെ പാര്‍ട്ടിക്കാരെങ്കിലും ഈ ചര്‍ച്ച കാണുമ്പോള്‍ ആഗ്രഹിക്കില്ലേയെന്നായ് ഷാനി. എന്നാല്‍ പോലീസിന്‍റെ വീഴ്ചയ്ക്കെതിരെ ഞങ്ങള്‍ നടപടിയെടുത്തില്ലേ എന്നെങ്കിലും ന്യായീകരിച്ചിട്ടുണ്ടോയെന്നായി ഷംസീറിന്‍റെ വാദം. അതേസമയം പച്ചയായ മനുഷ്യാവകാശ ലംഘനങ്ങളില്‍ പോലീസിനെതിരെ സര്‍ക്കാരിന് നടപടിയെടുക്കാതിരിക്കാന്‍ കഴിയുമോ നിങ്ങള്‍ എന്ത് വാദമാണ് ഉന്നയിക്കുന്നതെന്നും ഷാനി പറഞ്ഞു. എന്നാസ്‍ സര്‍ക്കാരിന് വീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞും മാധ്യമ പ്രവര്‍ത്തകര്‍ പോലീസിന്‍റെ മനോവീര്യം തകെടുത്തേണ്ടവരെല്ലെന്നുമാണ് ചര്‍ച്ചയുടെ അവസാനം വരേയും ഷംസീര്‍ വാദിച്ചത്.

English summary
counter point discussion and details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X