Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യം കോൺഗ്രസിനെ വിളിക്കുന്നു; രാജ്യത്തിന്റെ മതേതര വിജയമെന്നും രമേശ് ചെന്നിത്തല

രാജ്യം കോൺഗ്രസിനെ വിളിക്കുന്നതിന്റെ ശുഭസൂചനകൾ കർണ്ണാടകയിൽ നിന്നും സമാരംഭിച്ചു കഴിഞ്ഞുവെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസ് എന്ന മഹാ പ്രസ്ഥാനം കരുത്താർജ്ജിക്കേണ്ട സമയമാണിപ്പോൾ, അക്കാര്യത്തിൽ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവരാണ് യൂത്ത് കോൺഗ്രസുകാർ. ദേശീയ പ്രസ്ഥാനത്തിന്റെ ചൂടും ചൂരും സംസ്കാരവും , പൈതൃകവും കൈ മുതലും കരുത്തുമാക്കിയ പ്രസ്ഥാനമാണ് യൂത്ത് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.

കർണ്ണാടകയിൽ ഉജ്ജ്വല വിജയമാണ് നമ്മുടെ പ്രസ്ഥാനം നേടിയത്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര നൽകിയ ഉണർവ് കർണ്ണാടകയിൽ കോൺഗ്രസിനു കുതിപ്പേകി. ജനജീവിതത്തെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങൾ കോൺഗ്രസ് ഏറ്റെടുത്തപ്പോൾ അതി തീവ്ര മുദ്രാവാക്യങ്ങൾ ഉയർത്തി വിഭാഗീയതയും വർഗ്ഗീയതയും പടർത്താൻ നരേന്ദ്ര മോദി തന്നെ നേരിട്ടെത്തിയത് നാം കണ്ടു. യുദ്ധസമാനമായ സന്നാഹങ്ങളോടെ ഒരു പ്രധാനമന്ത്രി തന്നെഭരണ വിരുദ്ധ വികാരത്തെ മറികടക്കുവാൻ നടത്തിയ വർഗ്ഗീയ പ്രചാരണത്തെ തളളി കർണ്ണാടകയിലെ ജനങ്ങൾ ആധികാരിക വിജയമാണ് കോൺഗ്രസിനു നൽകിയത്.

chennithla-

ഐക്യത്തിന്റെയും അച്ചടക്കത്തിന്റെയും പാതയിൽസംഘടനാ ചട്ടക്കൂടിനൊപ്പം നീങ്ങിയ കോൺഗ്രസിന്റെ വിജയം രാജ്യത്തിന്റെ മതേതര വിജയമാണ്. എ.ഐ ക്യാമറ അഴിമതി നാടാകെ കത്തി പടരുകയാണ്. അഴിമതി ആരോപണങ്ങൾ തെളിവു സഹിതം പുറത്തുവിട്ടിട്ടും മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമാണ്. ഞങ്ങൾ പുറത്തുവിട്ട അഴിമതി ആരോപണങ്ങളെ പറ്റിസത്യസന്ധമായി അന്വേഷിക്കാതെ ഞങ്ങൾക്കെതിരെ എസ് ആർ ഐ ടി കേസ് കൊടുത്തിരിക്കുന്നു ഈ ഓല പാമ്പിനെ കാട്ടി വിരട്ടാമെന്ന ധാരണ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എം.വി ഗോവിന്ദൻ മാഷ് പറഞ്ഞത് ബി ജെ പി യെ നേരിടാനുളള ശക്തി കോൺഗ്രസിനില്ല എന്നാണ് , എം വി ഗോവിന്ദനുംബി ജെ പി യും തമ്മിലുള്ള അന്തർധാരയാണ് ഇതിലൂടെ പ്രകടമാകുന്നത്. ഒരു കാര്യം വ്യക്തമായി പറയാം രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസ് എല്ലാ മതേതര കക്ഷികളെയും ചേർത്തുപിടിക്കും ഒപ്പം നിർത്തുമെന്നും യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞു.

രാജ്യത്ത് 2024 ൽ നടക്കുന്ന പൊതുതെരഞെടുപ്പിൽ കോൺഗ്രസ് ഈ വിജയം ആവർത്തിക്കും., കർണ്ണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയ സന്ദർഭങ്ങളിലെല്ലാം ജനവികാരം ബി ജെ പിക്കെതിരെയാണ് എന്ന് കൃത്യമായി തിരിച്ചറിഞ്ഞിരുന്നു.. നരേന്ദ്ര മോദി ആഴ്ചകളോളം കർണ്ണാടകയിൽ തമ്പടിച്ച് പ്രചാരണം നടത്തിയിട്ടും എല്ലാ ഭരണസ്വാധീനവും ദുരുപയോഗം ചെയ്തിട്ടും കോൺഗ്രസ് മുന്നേറ്റത്തെ തടയിടാനായില്ലാ.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞുവെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. മോദിയെ നേരിടാൻ ആരുണ്ട്? എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കർണ്ണാടക നൽകിയത്.
2024 ൽ നരേന്ദ്ര മോദിയെ നേരിടേണ്ടത് രാഹുൽ ഗാന്ധി തന്നെയെന്ന് ജനങ്ങൾ പറഞ്ഞു കഴിഞ്ഞുവെന്നും ചെന്നിത്തല പറയുന്നു.

കർണ്ണാടക തെരഞ്ഞെടുപ്പോടെ ദക്ഷിണേന്ത്യയിൽ ഒരിടത്തു പോലും ബി. ജെ.പി ക്ക് ഭരണമില്ലാതായി. രാജ്യത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മതേതര കക്ഷികളെ യോജിപ്പിച്ചു കൊണ്ടുള്ള മുന്നേറ്റത്തിലുടെ വേണം ഇനിയുള്ള പോരാട്ടം, 2024 ഇന്ത്യ പിടിക്കാൻ എല്ലാവരെയും ഒരുമിച്ചു നിർത്തി മുന്നോട്ട് പോകും ബി ജെ പി തുടരുന്ന ജനവിരുദ്ധ നയങ്ങൾക്കുള്ള തിരിച്ചടിയാണ് കർണ്ണാടകയിൽ കണ്ടത്.

എം.വി.ഗോവിന്ദൻ മാസ്റ്റർക്കും കൂട്ടർക്കും ബി ജെ പിയുമായി നല്ല അന്തർധാരയാണ്. കോൺഗ്രസ് അധികാരത്തിലെത്താൻ പാടില്ല മതേതര ശക്തികൾ ഒരുമിക്കാൻ പാടില്ല എന്ന ചിന്തയാണ് എം വി ഗോവിന്ദന്റേത്. സി പി എമ്മും ബി ജെ പിയും തമ്മിലുള്ള അന്തർധാരയുടെ ഫലമല്ലേ ലാവ്ലിൻ കേസ് 34 തവണ മാറ്റിവച്ചത്. എന്തായാലും രാജ്യത്തെ വീണ്ടെടുക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി കോൺഗ്രസിനെ വിളിക്കുന്ന കാഴ്ചയാണ് നാം കാണുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+