ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ തട്ടിയത് 35 ലക്ഷം രൂപ; ദമ്പതികള്‍ അറസ്റ്റില്‍
മുപ്പത്തഞ്ച് ലക്ഷം രൂപ ട്രസ്റ്റില്‍ നിക്ഷപേിച്ചാല്‍ ഒരു കോടി രൂപ മടക്കി നല്‍കാമെന്ന് വാഗ്ദ്‌നം നല്‍കിയാണ് പണം തട്ടിയെടുത്തത്. പലരില്‍ നിന്നായി പണം തട്ടിയെടുത്തതിന് കേസുകള്‍ നിലവിലുണ്ട്.
മട്ടാഞ്ചേരി: ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയ ദമ്പതികള്‍ അറസിറ്റില്‍. ഇടുക്കി തോപ്രാംകുടി സ്വദേശികളായ ജിയോ മാത്യു(37) ഇയാളുടെ ഭാര്യ ബിനിമോള്‍(34) എന്നിവരാണ് മട്ടാഞ്ചേരി പോലീസിന്റെ പിടിയിലായത്. മട്ടാഞ്ചേരി സ്വദേശിയായ ഷാജിയില്‍ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്തെന്നാണഅ കേസ്.
മുപ്പത്തഞ്ച് ലക്ഷം രൂപ ട്രസ്റ്റില്‍ നിക്ഷപേിച്ചാല്‍ ഒരു കോടി രൂപ മടക്കി നല്‍കാമെന്ന് വാഗ്ദ്‌നം നല്‍കിയാണ് പണം തട്ടിയെടുത്തത്. പലരില്‍ നിന്നായി പണം തട്ടിയെടുത്തതിന് കേസുകള്‍ നിലവിലുണ്ട്. ആലപ്പുഴയില്‍ ഹോളി ഏഞ്ചല്‍ ട്രസ്റ്റ് നടത്തിവരുന്നവരാണഎന്നും പറഞ്ഞാണ് പലരില്‍ നിന്നും ദമ്പതികള്‍ പണം തട്ടുന്നത്.

മുമ്പും പണം തട്ടിയിട്ടുണ്ട്
പാലാ സ്വദേശിയില്‍ നിന്നും ഒമ്പത് ലക്ഷം രൂപയും സിനിമ നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനില്‍ നിന്നും ഒരു കോടിയും പാലക്കാട് സ്വദേശി ജോജോയില്‍ നിന്ന് പതിനാറ് ലക്ഷം രൂപയും സമാന രീതിയില്‍ ഇവര്‍ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.

പതിവ് രീതി
ദമ്പതികള്‍ക്കെതിരെ കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ തൃശൂര്‍ സ്വദേശിയായ പ്രേംകുമാര്‍ എന്നയാളെ ഉപയോഗിച്ച് ഓള്‍ കേരള നിമ സഹായ വേദിയുടെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുക എന്നത് പതിവ് രീതിയാണ്.

വര്‍ഷങ്ങളായി
വര്‍ഷങ്ങളായി ഇവര്‍ ഒളിവിലായിരുന്നു. ആലപ്പുഴയിലുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച് രഹസ്യ വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ദമ്പതികള്‍ പോലീസ് പിടിയിലായത്.

പോലീസ് സ്‌റ്റേഷന്‍
പാലക്കാട്, ചങ്ങനാശേരി, രാമപുരം, നടക്കാവ് സ്റ്റേഷനുകളിലും ദമ്പതികള്‍ക്കെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications