Get Updates
Get notified of breaking news, exclusive insights, and must-see stories!

വാടക വീട്ടില്‍ അനാശ്യം; മറയാക്കിയത് ഹോം സ്‌റ്റേ

ആലപ്പുഴ: ഹോം സ്‌റ്റേ നടത്തിപ്പിന്റെ മറവില്‍ അനാശാസ്യ കേന്ദ്രം നടത്തിയവര്‍ പോലീസ് പിടിയില്‍. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് സംഭവം. ദമ്പതിമാരേയും രണ്ട് യുവതികളേയും പോലീസ് കസ്റ്റഡിയിലെടുത്തു.

കായംകുളം കൃഷ്ണപുരം സ്വദേശി നവാസും ഭാര്യ അനിതയും ആണ് ചേര്‍ത്തലയില്‍ വീട് വാടകക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. പോലീസ് പരിശോധിക്കുന്ന സമയത്ത് ഇവര്‍ക്കൊപ്പം 25 ഉം 26 ഉം പ്രായമുള്ള രണ്ട് യുവതികളും ഉണ്ടായിരുന്നു. ഇവര്‍ എറണാകുളും സ്വദേശികളാണെന്നാണ് വിവരം. ഇവരേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Cherthala Map

ചേര്‍ത്തലയിലെ എക്‌സ് റേ ജങ്ക്ഷനടുത്തുള്ള ഒരു വീടാണ് ഇവര്‍ വാടകക്കെടുത്തിരുന്നത്. ഹോം സ്‌റ്റേ നടത്തുകയാണെന്നാണ് അയല്‍വാസികളേയും നാട്ടുകാരേയും ബോധ്യപ്പെടുത്തിയിരുന്നത്. എന്നാല്‍ പതിവായി സ്ത്രീകളുടെ വരവും പോക്കും നാട്ടുകാരില്‍ സംശയം ഉണര്‍ത്തിയിരുന്നു.

ചേര്‍ത്തല സിഐക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന എന്നാണ് പോലീസ് നല്‍കുന്ന വിവരം.

നവാസ്-അനിത ദമ്പതിമാര്‍ക്ക് ഒന്നരവയസ്സുള്ള ഒരു ആണ്‍ കുട്ടിയുണ്ട്. ഈ കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറാണ് പോലീസ് ഉദ്ദേശിക്കുന്നത്. ഇതിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. എറണാകുളം സ്വദേശികളായ യുവതികളെ റെസ്‌ക്യു ഹോമില്‍ ആണ് പാര്‍പ്പിച്ചിരിക്കുന്നത്. നവാസിനേയും അനിതയേയും കോടതിയില്‍ ഹാജരാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+