കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാറശ്ശാല സിപിഎം വനിതാ വാർഡ് അംഗത്തെ എസ്‌ഐ മര്‍ദ്ദിച്ചതായി പരാതി, പണി കിട്ടുമോ?

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: പാറശ്ശാലയില്‍ സിപിഎം വനിതാ വാര്‍ഡ് അംഗത്തെയും കുടുംബത്തെയും പ്രൊബേഷന്‍ എസ്‌ഐ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. എസ് ഐ ഗിരിലാലാണ് ഷീനയേയും ഭര്‍ത്താവ് സുഭാഷിനെയും മര്‍ദ്ദിച്ചതായി പറയുന്നത്.

എസ് ഐ ഗിരിലാല്‍ പ്രകോപനമൊന്നുമില്ലാതയാണ് ഷീനയെ മര്‍ദ്ദിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന് കള്ളക്കേസില്‍പ്പെട്ട ബന്ധുവിനെ പോലീസ് മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച ഷീനയെ എസ്‌ഐ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

-kerala.

ഷീനയുടെ ഭര്‍ത്താവിനെ നിലത്തിട്ട് ചവിട്ടുകയും വലിച്ചിഴക്കുകയും ചെയ്തതായി പരാതിയുണ്ട്. പാറശ്ശാല കൊല്ലയില്‍ പഞ്ചായത്തിലെ പട്ടിക ജാതി സ്ത്രീ സംവരണ വാര്‍ഡായ പണിമൂലയിലെ സിപി എം കൗണ്‍സിലറാണ് ഷീന.

ഇവരെ എസ് ഐ അസഭ്യം പറയുകയും ജാതിപേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തതായും പരാതിയുണ്ട്. പരിക്കേറ്റ ഷീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ് ഐയ്‌ക്കെതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ദമ്പതികള്‍.

English summary
couple beaten up by police sub inspector report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X