Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവദന്പതിമാര്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

കൊട്ടാരക്കര: യുവദമ്പതിമാരെ വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കി നിലയില്‍ കണ്ടെത്തി. ആയൂര്‍ തേവന്നൂര്‍ സ്വദേശികളായ ദമ്പതിമാരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തേവന്നൂര്‍, മുളയന്‍പള്ളി കിഴക്കതില്‍ വീട്ടില്‍ ചെല്ലപ്പന്‍ പിള്ളയുടെ മകന്‍ ഷാജി എന്ന വിളിയ്ക്കുന്ന ജയകുമാര്‍ (40), ഭാര്യ മായാദേവി (32) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജയകുമാറിവെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലും മായാദേവിയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടത്. മായാദേവി വിഷം കഴിച്ചു മരിച്ചതാണെന്നാണ് സൂചന. 14 വര്‍ഷമായി വിവാഹിതരായ ദമ്പതിമാര്‍ക്ക് കുട്ടികളില്ല. കുട്ടികളുണ്ടാകാത്തതിന്റെ വിഷമത്തിലായിരുന്നു ഇവര്‍.

suicide

ഓട്ടോ റിക്ഷ ഡ്രൈവറായിരുന്ന ജയകുമാര്‍ അടുത്തിടെ നാനോകാര്‍ വാങ്ങി ലോട്ടറി കച്ചവടം ആരംഭിച്ചിരുന്നു. സംഭവ ദിവസം ഇയാള്‍ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതുമായി ബന്ധപ്പെട്ട് ആഘോഷം നടത്തിയിരുന്നു. ഈ ആഘോഷത്തില്‍ പങ്കെടുത്ത ശേഷമാണ് ജയകുമാര്‍ രാത്രിയോടെ വീട്ടില്‍ മടങ്ങിയെത്തിയത്. പിതാവ് ചെല്ലപ്പന്‍പിള്ള തൊട്ടടുത്ത മുറയില്‍ ഉണ്ടായിരുന്നെങ്കിലും രാവിലെ ഇവരെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്. ജയകുമാറിന്റെ മാതാവ് നേരത്തെ മരിച്ചു പോയതാണ്. മോഹനന്‍ പിള്ള- സരോജിനിയമ്മ ദമ്പതിമാരുടെ മകളാണ് മായാദേവി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+