9 വയസ്സുകാരനോട് അമ്മ കാണിച്ച ക്രൂരതകള്‍ പുറംലോകമറിഞ്ഞു, സംഭവം ഇടുക്കിയില്‍
കൊച്ചി: 9 വയസ്സുകാരനെ മര്‍ദ്ദിച്ച് അവശനാക്കിയ കേസില്‍ ഇടുക്കി അടിമാലി ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി പഴേപറമ്പലില്‍ നസീര്‍, സെലിന്‍ ദമ്പതികളുടെ മൂത്ത മകനാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. അമ്മ സെലിനായിരുന്നു കുട്ടിയെ ഉപദ്രവിച്ചിരുന്നത് എന്ന് പറയുന്നു.
പിതാവ് നസീര്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തി അയല്‍വാസികളാണ് കൊച്ചിയിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഏഴു വയസ്സുള്ള കുട്ടിയും മൂന്ന് മാസം പ്രായമുള്ള കുട്ടിയും ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലാണ് കഴിയുന്നത്.

ഉപദ്രവം
മൂന്ന് മാസത്തോളമായി കുട്ടിയ്ക്ക് ഭക്ഷണം കൃത്യമായി നല്‍കാതെ മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിക്കുന്നു. തിളച്ച വെള്ളം മുഖത്തേക്ക് ഒഴിക്കുക, ഇരുമ്പ് വടി കൊണ്ട് അടിയ്ക്കുക, തേങ്ങ കൊണ്ട് തലയ്ക്ക് അടിക്കുക എന്നിങ്ങനെ ഉപദ്രവിച്ചിരുന്നു എന്ന് കുട്ടി പോലീസിനോട് പറഞ്ഞു.
ആശുപത്രിയില്‍
ഭക്ഷണം കിട്ടാതെ കുട്ടി മുറിയില്‍ കിടന്ന് കരയുന്നത് കേട്ടാണ് അയല്‍വാസികള്‍ ശ്രദ്ധിക്കുന്നത്. പിന്നീട് നാട്ടുക്കാരെ വിളിച്ച് കൂട്ടി വീട്ടില്‍ കയറി നോക്കിയപ്പോഴാണ് ആക്രമണത്തിന്റെ കഥയറിയുന്നത്. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് സെലിന്‍ എതിര്‍ത്തെങ്കിലും നിര്‍ബന്ധപ്പൂര്‍വ്വം കൊണ്ടുപോകുകയായിരുന്നു.

സംരക്ഷണത്തില്‍
ഇളയ കുട്ടികളാണ് 7 വയസ്സ് പ്രായമുള്ള കുട്ടിയും 3 മാസം പ്രായമുള്ള പെണ്‍കുട്ടിയും ഇപ്പോള്‍ ഇടുക്കി ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ് കഴിയുന്നത്.

അറസ്റ്റ്
മുറിവുകള്‍ ഒരു ദിവസത്തെ ആക്രമണത്തിന്റെ പരിക്കുകളല്ല കുട്ടിയുടെ ദേഹത്ത് എന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ മാതാപിതാക്കള്‍ ചേര്‍ന്ന് ആക്രമിച്ചതിനാല്‍ രണ്ട് പേര്‍ക്ക് നേരെയും കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ അമ്മയെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications