കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോറ്റാന്‍ നിവൃത്തിയില്ല പിഞ്ചുകുഞ്ഞുങ്ങളെ വിറ്റു

  • By Meera Balan
Google Oneindia Malayalam News

കാഞ്ഞങ്ങാട്: പോറ്റാന്‍ നിവൃത്തിയില്ലെന്ന് പറഞ്ഞ് രക്ഷകര്‍ത്താക്കള്‍ രണ്ട് പിഞ്ച് മക്കളെ നാല് ലക്ഷത്തിന് വിറ്റു. കാഞ്ഞങ്ങാട് സൗത്തിലാണ് സംഭവം. സൗത്തിലെ സുലൈമാന്റെ ഒന്നരവയസും ആറ്മാസവും പ്രായമുള്ള കുട്ടികളെയാണ് ഒരു അഭിഭാഷക മുഖേന വിറ്റത്. സുലൈമാന് രണ്ട് ഭാര്യമാരും 11 മക്കളും ഉണ്ട്. കുട്ടികളെ വിറ്റ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു

സുലൈമാന്റെ രണ്ടാമത്തെ ഭാര്യയിലെ രണ്ട് കുട്ടികളെയാണ് നാല് ലക്ഷം രൂപയ്ക്ക് വിറ്റത്. മംഗലാപുരം സ്വദേശിയായ അഭിഭാഷകയാണ് കച്ചവടത്തിന് ചുക്കാന്‍ പിടിച്ചത്. ഒരു കുഞ്ഞിന് രണ്ട് ലക്ഷം രൂപയാണ് ഇടനിലക്കാര്‍ നല്‍കിയത്.രണ്ടാമത്തെ ഭാര്യയില്‍ സുലൈമാന് മൂന്ന് മക്കളാണ് ഉള്ളത്.

Baby and Mother

ഇടനിലക്കാരായ പാറപ്പള്ളിയിലെ ബഷീര്‍, റഷീദ്, ഇസ്മയില്‍ ഹമീദ് എന്നിവരടങ്ങിയ സംഘത്തിനാണ് ദമ്പതിമാര്‍ കുഞ്ഞുങ്ങളെ വിറ്റത്. ഇടനിലക്കാര്‍ അഭിഭാഷകയ്ക്ക് കുഞ്ഞുങ്ങളെ കൈമാറുകയായിരുന്നു. കുട്ടികളെയും അഭിഭഷകയെയും തിരഞ്ഞ് പൊലീസ് മംഗലാപുരത്തേയ്ക്ക് തിരിച്ചു. കുട്ടികളെ പോറ്റാന്‍ നിവൃത്തിയില്ലാത്തിനാലാണ് വിറ്റതെന്നാണ് സുലൈമാന്‍ പൊലീസിനോട് പറഞ്ഞത്.

English summary
Couple sell their kids for money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X