മദ്യപരെ രക്ഷിയ്ക്കാന്‍ വാഹനം വെട്ടിച്ചു, റോഡില്‍ പൊലിഞ്ഞത് ദന്പതിമാരുടെ ജീവന്‍
മാന്നാര്‍: മദ്യപിച്ച് വാഹനമോടിച്ച യുവാക്കളെ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടെ റോഡില്‍ പൊലിഞ്ഞത് ദമ്പതിമാരുടെ ജീവന്‍. മദ്യലഹരിയില്‍ ബൈക്കോടിച്ച യുവാക്കളെ രക്ഷിയ്ക്കാന്‍ വെട്ടിച്ച പിക്കപ്പ് വാന്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് ദമ്പതിമാര്‍ മരിച്ചത്.
ഓട്ടോറിക്ഷ ഡ്രൈവറായ ചെന്നിത്തല പടിഞ്ഞാറ് കാരിക്കുഴി കോളനിയില്‍ മണ്ണത്തറയില്‍ തങ്കപ്പന്‍ (മോന്‍കുട്ടന്‍-49), ഭാര്യ രഞ്ജിനി (47) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകന്‍ ശ്യാംകുട്ടന്‍ (11) ബൈക്ക് യാത്രികനായ ഇരമത്തൂര്‍ പായുക്കാട്ട് രാജേഷ് (30) എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നരയോടെ കോയിക്കല്‍ ജംഗഷന് സമീപമായിരുന്നു അപകടം. പാഴ്‌സലുമായി കൊല്ലം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു പിക്ക് അപ് വാന്‍. ഇടവഴിയിലൂടെ റോഡിലേയ്ക്ക് പ്രവേശിച്ച ബൈക്ക് യാത്രക്കാരെ രക്ഷിയ്ക്കാനായി വാന്‍ വെട്ടിച്ചപ്പോള്‍ എതിരെ വന്ന ഓട്ടോയില്‍ ഇടിയ്ക്കുകയായിരുന്നു.
ഇടിയുടെ ആഘോതത്തില്‍ ഓട്ടോ തലകീഴായി മറിച്ച് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു. രഞ്ജിനി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തങ്കപ്പന്‍ യാത്രമധ്യേയും. പിക് അപ് വാനിലുണ്ടായിരുന്നവര്‍ മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടു. ചെന്നിത്തല കോട്ടമുറി ജംഗ്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു തങ്കപ്പന്‍.


Click it and Unblock the Notifications