കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമി തട്ടിയെടുത്തെന്ന്; പണമിടപാടുകാരന്റെ വീടിനു മുന്നില്‍ ദമ്പതികളുടെ കുത്തിയിരിപ്പ്

Google Oneindia Malayalam News

തിരുവമ്പാടി: ഭൂമി തട്ടിയെടുത്തെന്ന പരാതിയുമായി സ്വകാര്യ പണമിടപാടുകാരന്റെ വീട്ടുപടിക്കല്‍ ദമ്പതികളുടെ കുത്തിയിരിപ്പു സമരം. താമരശേരി വാവാട് പോര്‍ങ്ങോട്ടൂര്‍ ഓടങ്ങല്‍ അനിലും ഭാര്യ റീനയുമാണ് തിരുവമ്പാടി പള്ളിക്കുന്നേല്‍ ഫ്രാന്‍സിസിന്റെ വീടിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചത്. 40 ലക്ഷത്തിലധികം വിലവരുന്ന ഭൂമി ഫ്രാന്‍സിസ് തട്ടിയെടുത്തെന്നാണ് പരാതി. സ്ഥലം വിട്ടുകിട്ടുന്നതിന് മൂന്നു വര്‍ഷമായി കേസുമായി നടക്കുകയാണ്. വര്‍ഷങ്ങളായി ഇയാള്‍ തങ്ങളെ കബളിപ്പിക്കുകയാണെന്നും ദമ്പതികള്‍ പറയുന്നു.

മകളുടെ വിവാഹത്തിന് പണം നല്‍കാമെന്ന് പറഞ്ഞാണ് വാവാട് വില്ലേജിലെ സ്ഥലവും കെട്ടിടവും ഫ്രാന്‍സിസ് എഴുതിവാങ്ങിയതെന്ന് താമരശേരി ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ ഇവര്‍ പറയുന്നു. മുന്‍പ് 10 സെന്റ് സ്ഥലം പണയപ്പെടുത്തി പണം വാങ്ങുകയും അടച്ചു തീര്‍ത്തപ്പോള്‍ സ്ഥലം തിരികെ രജിസ്റ്റര്‍ ചെയ്തു നല്‍കുകയും ചെയ്തിരുന്നു. ഈ വിശ്വാസത്തിലാണ് വീണ്ടും സ്ഥലം രജിസ്റ്റര്‍ ചയ്തു നല്‍കിയത്. എന്നാല്‍, രണ്ടാമത്തെ തവണ ഫ്രാന്‍സിസ് പണംതരാതെ കബളിപ്പിച്ചുവെന്നാണ് പരാതി.

loan

പല തവണ സമീപിച്ചിട്ടും പണം കിട്ടിയില്ല. ഭൂമി എഴുതിത്തരാന്‍ തയ്യാറായില്ല. പൊലീസും രാഷ്ട്രീയ നേതാക്കളും ഇടപെട്ടിട്ടും പരിഹാരമില്ലാത്ത പശ്ചാത്തലത്തിലാണ് കുത്തിയിരിപ്പു സമരമെന്ന് ദമ്പതികള്‍ പറഞ്ഞു.

ദൃശ്യങ്ങൾ എഡിറ്റ് ചെയ്യപ്പെട്ടുവെന്ന് വീണ്ടും പറയാൻ ദിലീപ് എത്ര നാൾ കാത്തിരിക്കണം? എന്ത് സംഭവിക്കുംദൃശ്യങ്ങൾ എഡിറ്റ് ചെയ്യപ്പെട്ടുവെന്ന് വീണ്ടും പറയാൻ ദിലീപ് എത്ര നാൾ കാത്തിരിക്കണം? എന്ത് സംഭവിക്കും

English summary
Couples in front of money dealer's house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X