എല്‍കെജി വിദ്യാര്‍ഥിനിക്ക് ഡ്രൈവറുടെ പീഡനം....ഇതാണ് സത്യം!! എല്ലാം തെളിഞ്ഞു..കോടതി പറയുന്നത്

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: എല്‍കെജി വിദ്യാര്‍ഥിനിയെ സ്‌കൂള്‍ ബസിനകത്തു വച്ചു ഡ്രൈവര്‍ പീഡിപ്പിച്ചുവെന്ന കേസ് കോടതി തെളിവില്ലെന്ന് കണ്ടു തള്ളി. 77 ദിവസം ജയിലില്‍ കഴിഞ്ഞ ഡ്രൈവര്‍ റഷീദിനെ നിരപരാധിയെന്നു കണ്ടെത്തി കോടതി വിട്ടയക്കുകയും ചെയ്തു.

ആ 'നമ്പറൊന്നും' ഈ ടീച്ചറുടെ മുന്നില്‍ വിലപ്പോവില്ല!! അയാള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി!!

പാകിസ്താനോട് തോല്‍ക്കാന്‍ കാരണം....കോലി പറയുന്നത്!! മടങ്ങുന്നത് തലയുയര്‍ത്തിതന്നെ

1

പീഡനം നടന്നതിനു തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി റഷീദ് നിരപരാധിയാണെന്നും വിധിച്ചു. കുട്ടിയെ വിളിച്ചുവരുത്തി കാര്യങ്ങള്‍ തിരക്കിയതോടെയാണ് മരട് സ്വദേശിയായ റഷീദിന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടത്.

2

2015 ഡിസംബറിലായിരുന്നു കേസിന് കാരണമായ സംഭവം നടന്നത്. സ്‌കൂള്‍ കഴിഞ്ഞു മടങ്ങവെ കുണ്ടന്നൂരിലെ ഹോട്ടലിനു പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്തു വാന്‍ ഒതുക്കി നിര്‍ത്തിയ ശേഷം റഷീദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. കുട്ടികളില്‍ ഒരാളുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. അന്നു വേണ്ടത്ര അന്വേഷണം നടക്കാതെ പോലീസ് കേസെടുക്കുകയും ചെയ്യുകയായിരുന്നു. 

3

നിയമപരമായി തനിക്കു നീതി കിട്ടണം. ചെയ്യാത്ത, അറിയാത്ത കാര്യങ്ങള്‍ക്കാണ് താന്‍ ശിക്ഷയനുഭവിച്ചതെന്നും റഷീദ് പറഞ്ഞു.

English summary
Court acquitted rape case convict in kochi
Please Wait while comments are loading...