തൊഗാഡിയയെ പിണറായിപ്പോലീസിന് പേടി..!! പിടികിട്ടാപ്പുള്ളിയെ കണ്ടെത്താനായില്ലെന്ന്..!!
കാഞ്ഞങ്ങാട്: മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പ്രതിയാ വിശ്വഹിന്ദു പരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയയെ പിടകൂടാത്തതില് പോലീസിന് കോടതിയുടെ വിമര്‍ശനം. പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതില്‍ പോലീസ് വീഴ്ചവരുത്തിയതിനെ തുടര്‍ന്നാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് എം ബാലകൃഷ്ണന് പോലീസിനെ വിമര്‍ശിച്ചത്. തൊഗാഡിയ എവിടെയെന്നത് സംബന്ധിച്ച് വിവരമില്ല എന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്.
രാജ്യം മുഴുവന്‍ അറിയുന്ന ഒരു നേതാവിനെ കണ്ടെത്താന്‍ സാധിക്കുന്നില്ല എന്ന പോലീസ് റിപ്പോര്‍ട്ട് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ടെത്തി വിശദീകരണം നല്‍കണം എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

മതവിദ്വേഷമുണ്ടാക്കുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ തൊഗാഡിയയെ നേരത്തെ തന്നെ ഹൊസ്ദുര്‍ഗ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 2011 ഏപ്രില്‍ 30ന് കാഞ്ഞങ്ങാട് വ്യാപാരിഭവന് ഓഡിറ്റോറിയത്തില്‍ വെച്ചാണ് തൊഗാഡിയ വിവാദ പ്രസംഗം നടത്തിയത്. ഭാരതത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള ദൗത്യം ഏറ്റെടുക്കണമെന്ന് പ്രസംഗത്തില്‍ തൊഗാഡിയ ആവശ്യപ്പെട്ടു.വിവാദമായതോടെ പോലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications