കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ രണ്ടര മണിക്കൂർ ദിലീപിന് ഇതൊന്നും ചെയ്യാൻ കഴിയില്ല; പുറത്തെത്തിയാലും ജയിൽ തന്നെ!

  • By Akshay
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അമ്പത് ദിവസത്തിലേറെയായി ജയിലിൽ കഴിയുന്ന ദിലീപ് ബുധനാഴ്ച പുറത്തിറങ്ങും. അച്ഛന്റെ ശ്രാദ്ധ കർമ്മത്തിൽ പങ്കെടുക്കാനാണ് ദിലീപ് പുറത്തിറങ്ങുന്നത്. ഇതിനായി രണ്ട് മണിക്കൂറാണ് കോടതി സമയം അനുവദിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ എട്ട് മണി മുതൽ 10 വരെ ആലുവ മണപ്പുറത്തും വീട്ടിലും നടക്കുന്ന ചടങ്ങുകളിലാണ് ദിലീപ് പങ്കെടുക്കുക.

എന്നാൽ പുറത്തിറങ്ങിയാലും ദിലീപിന് ലഭിക്കുക ജിയിലിലെ പ്രതീതി തന്നെ. കർശനമായ ഉപോധികളോടെയാണ് ജയിലിൽ നിന്ന് പുറത്ത് പോകാൻ കോടതി അനുവാദം നൽകിയിരിക്കുന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കരുത്, കേടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾ പാലിക്കണം, ചെലവ് സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ട് വച്ചിരിക്കുന്നത്.

കോടതി തള്ളി

കോടതി തള്ളി

പ്രതികൾ തെളിവുകൾ നശിപ്പിച്ചു കളഞ്ഞതായി കള്ളമൊഴി നൽകിയതിനാൽ തെളിവുകൾ കണ്ടെത്താനുള്ള നിർണായക ഘട്ടത്തിൽ നിൽക്കുമ്പോൾ പുറത്ത് വിടരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു.

എവിടെയായാലും ബലി തർപ്പണം നടത്തും

എവിടെയായാലും ബലി തർപ്പണം നടത്തും

ദിലീപിന്റെ അച്ഛൻ പത്മനാഭൻ മരിച്ചത് 2008ലാണ്. അതിനു ശേഷം എല്ലാവർഷവും ഇതേ ദിവസം മൂത്തമകനായ ദിലീപ് എവിടെയായിരുന്നാലും ബലി തർപ്പണം നടത്താറുണ്ടെന്ന അപേക്ഷ പരിഗണിച്ചാണ് കോടതി ചടങ്ങിൽ പങ്കെടുക്കാനുള്ള അനുവാദം കൊടുത്തിരിക്കുന്നത്.

ദിലീപ് പറഞ്ഞത് പച്ചക്കള്ളം

ദിലീപ് പറഞ്ഞത് പച്ചക്കള്ളം

എന്നാൽ ദിലീപ് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ദിലീപ് വാദിക്കുന്നത്. കഴിഞ്ഞ ദിവസം ദിലീപ് ഇതേദിവസം തൃശ്ശൂരിലെ നെടുപുഴ എന്ന സ്ഥലത്തായിരുന്നു. അന്ന് ബലി തർപ്പണം നടത്തിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ അവകാശപ്പെട്ടിരുന്നു.

ദിലീപിനെ കാണാൻ കുടുംബം

ദിലീപിനെ കാണാൻ കുടുംബം

അതേസമയം ദിലീപിനെ കാണാൻ ഭാര്യ കാവ്യ മാധവൻ, മകൾ മീനാക്ഷി, ബാര്യ പിതാവ് മാധവൻ എന്നിവർ കഴിഞ്ഞ ദിവസം ആലുവ സബ് ജയിലിൽ എത്തിയരുന്നു. കേസിലെ മാഡം കാവ്യയാണെന്നാണ് പൾസർ സുനി വെളിപ്പെടുത്തിയിരിക്കുന്നത്.

ആദ്യ സന്ദർശനം

ആദ്യ സന്ദർശനം

ജൂലൈ പത്തിന് ദിലീപ് ജയിലിൽ ആയതിനു ശേഷം ആദ്യമായാണ് ഭാര്യയും മകൾ മീനാക്ഷിയും ദിലീപിനെ കാണാൻ ജയിലിൽ എത്തുന്നത്.

താരങ്ങൾ ജയിലിൽ

താരങ്ങൾ ജയിലിൽ

ബുധനാഴ്ച പുറത്തിരങ്ങുന്നതിന് മുമ്പ് ദിലീപിനെ ജയിലിൽ സന്ദർശിക്കാൻ മലയാള സിനിമ താരങ്ങളുടെ ഒഴുക്കാണ്. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ കലാഭവന്‍ ഷാജോണ്‍, സംവിധായകന്‍ രഞ്ജിത്ത്, കാവ്യ മാധവന്‍, സംവിധായകന്‍ നാദിര്‍ഷാ, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് എന്നിവരും ഇക്കഴിഞ്ഞ ദിവസങ്ങളിലായി ജയിലില്‍ എത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഗണേഷ് കുമാറിന്റെ പരസ്യ പിന്തുണ

ഗണേഷ് കുമാറിന്റെ പരസ്യ പിന്തുണ

ദിലീപിന് പരസ്യ പിന്തുണ പ്രഖായപിച്ച് പത്തനാപുരം എംഎൽ‌എയും നടനുമായ ഗണേഷ് കുമാറും ജയിലിൽ സന്ദർശിച്ചിരുന്നു. ജയിലിൽ നിന്ന് അരമണിക്കൂറിലേറെ ദിലീപുമായി കൂടിക്കാഴ്ച നടത്തി.

മോഹൻലാലിന്റെ വിശ്വസ്തനും ജയിലിൽ

മോഹൻലാലിന്റെ വിശ്വസ്തനും ജയിലിൽ

മോഹൻലാലിന്റെ വശ്വസ്തനായ ആന്റണി പെരുമ്പാവൂരും ദിലാപിനെ ജയിലിൽ സന്ദർശിച്ചു. കൂടാതെ നിര്‍മ്മാതാവ് ഹംസ, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടന്‍ സുധീര്‍ അടക്കം നിരവധി പേർ ചൊവ്വാഴ്ച ജയിലില്‍ എത്തി ദിലീപിനെ കണ്ടു.

English summary
Court allowed two hours bail for Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X