കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ വില്‍ക്കേണ്ടെന്ന് കോടതി

  • By Soorya Chandran
Google Oneindia Malayalam News

പത്തനംതിട്ട: അമൃതാനന്ദമയിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഗെയ്ല്‍ ട്രെഡ്വലിന്റെ അഭിമുഖത്തിന്റെ പുസ്തകം നിരോധിച്ചു. കൈരളി ടിവി എംഡിയായ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖമാണ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്നത്. 'അമൃതാനന്ദമയി മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍' എന്നാണ് പുസ്തകത്തിന്റെ പേര്.

Book Against Amruthanandamayi

തിരുവല്ല സബ് കോടതി ജഡ്ജി കെ ലില്ലിയാണ് പുസ്തകം നിരോധിച്ചത്. വില്‍പനയും പ്രചാരണവും പാടില്ല. ഹൈക്കോടതിയാണ് കേസ് തീര്‍പ്പാക്കാന്‍ തിരുവല്ല സബ് കോടതിയെ ഏല്‍പിച്ചത്.

വിശുദ്ധ നഗരം എന്ന പേരില്‍ അമൃതാനന്ദമയിയുടെ ശിഷ്യയായിരുന്ന ഗെയ്ല്‍ ട്രെഡ്വല്‍ എഴുതിയ പുസ്തകമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഈ പുസ്തകം പിന്നീട് ഡിസി ബുക്‌സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചതും വിവാദമായിരുന്നു.

Amruthanandamayi

ഗെയ്ല്‍ ട്രെഡ്വലുമായി ജോണ്‍ ബ്രിട്ടാസ് അമേരിക്കയില്‍ വച്ച് നടത്തിയ അഭിമുഖമാണ് മൈത്രി ബുക്‌സ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത്. ഡോ ശ്രീജിത്ത് കൃഷ്ണന്‍, ഇ പ്രേംകുമാര്‍ എന്നിവരായിരുന്നു ഹര്‍ജിക്കാര്‍. നേരത്തെ ഡിസി ബുക്‌സിനെതിരെ ഹര്‍ജി നല്‍കിയതും ഇവര്‍ തന്നെ ആയിരുന്നു.

Gail Tredwell

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലുള്ള അതേ കാര്യങ്ങളാണ് മൈത്രി ബുക്‌സിന്റെ പുസ്തകത്തിലും ഉള്ളതെന്നാണ് ഹൈര്‍ജിക്കാര്‍ ആരോപിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ വിശുദ്ധ നരകം എന്ന പുസ്തകത്തിന്റെ വില്‍പനയും പ്രചാരണവും ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

English summary
Thiruvalla Sub Court bans book of Gail Tredwell's interview published by Mythri Publication.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X