Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലിംഗം ഛേദിക്കപ്പെട്ട' സ്വാമി ആരുടെ കസ്റ്റഡിയിൽ? പോലീസ് ചെയ്തത് തെറ്റ് തന്നെ!!

ഗംഗേശാനന്ദപാദയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കാൻ നേരത്തെ കേസ് പരിഗണിച്ചപ്പോൾ തന്നെ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോലീസ് ഗംഗേശാനന്ദയെ ഹാജരാക്കിയില്ല.

തിരുവനന്തപുരം: പീഡന ശ്രമത്തിനിടെ പെൺകുട്ടി ലിംഗം ഛേദിച്ച സ്വാമി ഗംഗേശാനന്ദയെന്ന ശ്രീഹരിയെ കോടതിയിൽ ഹാജരാക്കാത്തതിന് പോലീസിന് കോടതിയുടെ രൂക്ഷ വിമർശനം. പോക്സോ കോടതിയാണ് പോലീസിനെ ശകാരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഗംഗേശാനന്ദയെ പോലീസ് കോടതിയിൽ ഹാജരാക്കിയില്ല. ഇതിനു പുറമെ ഗംഗേശാനന്ദ കസ്റ്റഡിയിൽ വിട്ടുതരണമെന്ന് പോലീസ് ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്.

കോടതിയുടെ വിമർശനം

കോടതിയുടെ വിമർശനം

ഗംഗേശാനന്ദപാദയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കാൻ നേരത്തെ കേസ് പരിഗണിച്ചപ്പോൾ തന്നെ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോലീസ് ഗംഗേശാനന്ദയെ ഹാജരാക്കിയില്ല. ഇതിനെ തുടർന്നാണ് പോലീസിനെ കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചത്.

കസ്റ്റഡിയിൽ വിട്ടുകിട്ടണം

കസ്റ്റഡിയിൽ വിട്ടുകിട്ടണം

വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ ഗംഗേശാന്ദയെ കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. എന്നാൽ സ്വാമിയെ കോടതിയിൽ ഹാജരാക്കാതെ എങ്ങനെയാണ് കസ്റ്റഡിയിൽ വിട്ടുതരാൻ ആവശ്യപ്പെട്ടതെന്നാണ് കോടതി ചോദിക്കുന്നത്.

ഗംഗേശാനന്ദ ആരുടെ കസ്റ്റഡിയിൽ

ഗംഗേശാനന്ദ ആരുടെ കസ്റ്റഡിയിൽ

ഗംഗേശാനന്ദ ആരുടെ കസ്റ്റഡിയിലാണെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

 ഗംഗേശാനന്ദ എവിടെ?

ഗംഗേശാനന്ദ എവിടെ?

അതേസമയം ഗംഗേശാനന്ദ ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതിനാലാണ് ഹാജരാക്കാത്തതെന്നാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.

പോക്സോ നിയമ പ്രകാരം കേസ്

പോക്സോ നിയമ പ്രകാരം കേസ്

ഗംഗേശാനന്ദയ്ക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. പതിനഞ്ച് വയസു മുതൽ ഇയാൾ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന പെൺകുട്ടിയുടെ മൊഴിയെ തുടർന്നാണിത്.

ജൂൺ മൂന്ന് വരെ റിമാൻഡിൽ

ജൂൺ മൂന്ന് വരെ റിമാൻഡിൽ

ഗംഗേശാനന്ദയെ ജൂൺ മൂന്നു വരെ റിമാൻഡ് ചെയ്തിട്ടുണ്ട്. മെഡിക്കൽ കോളേജിൽ കഴിയുന്ന സ്വാമി പോലീസ് നിരീക്ഷണത്തിലാണ്. ശനിയാഴ്ച പേട്ട എസ്ഐയുടെ നേതൃത്വത്തിൽ ഗംഗേശാനന്ദയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഗംഗേശാനന്ദയ്ക്ക് കുറച്ചു ദിവസം കൂടി ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടി വരുമെന്നാണ് സൂചന.

യുവതിക്കെതിരെ അമ്മ

യുവതിക്കെതിരെ അമ്മ

അതേസമയം ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ യുവതിക്കെതിരെ അമ്മയും സഹോദരനും രംഗത്തെത്തി. യുവതിക്ക് ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും സ്വാമി ഇതിനെ എതിർത്തതിനെ തുടർന്നുള്ള വൈരാഗ്യം മൂലമാണ് യുവതി സ്വാമിയെ ആക്രമിച്ചതെന്നുമാണ് അമ്മയും സഹോദരനും പറയുന്നത്. സ്വാമി പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് വൺഇന്ത്യ സന്ദർശിക്കുക

കൂടുതൽ വാർത്തകൾക്ക് വൺഇന്ത്യ സന്ദർശിക്കുക

മമ്മൂട്ടിയ്ക്കും പൃഥ്വിരാജിനും ഒപ്പം അഭിനയിച്ച നടിയാണോ ഇത്, ഞെട്ടാന്‍ തയ്യാറാണെങ്കില്‍ ഈ ആല്‍ബം കാണൂ...കൂടുതൽ വായിക്കാൻ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+