കെഎം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. അനധികൃമായി സ്വത്ത് സമ്പാതിച്ചെന്ന പരാതിയിലാണ് അന്വേഷണം. കോഴിക്കോട് വിജിലന്‍സ് കോടതിയാണ് അന്വഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. വിജിലന്‍സ് എസ്പിയോട് പ്രാഥമിക അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു.അഭിഭാഷകനായ എം ആര് ഹരീഷ് നല്കിയ പരാചിയിലാമ് കോടതിയുടെ ഉത്തരവ്
വരവില്‍കവിഞ്ഞ സ്വത്ത് എംഎല്‍എ സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരീഷ് പരാതി നല്‍കിയത്. സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്ന വരുമാനവും ഷാജിയുടെ ആഢംബര വീട് നിര്‍മാണത്തിന് ഉപയോഗിച്ച തുകയും തമ്മില്‍ പൊരുത്തക്കേടുകളുണ്ട്. അനധികൃതമായി നിര്‍മ്മിച്ച ആഢംബര വീടിന് 1.62 കോടി വിലമതിക്കുമെന്നാണ് കോര്പ്പറേഷന് അധികൃതര്‍ കണ്ടെത്തിയത്. ആര്‍ക്കിടെക്കുകളുമായി സംസാരിച്ചപ്പോള്‍ ഇത് നാല് കോടിരൂപയെങ്കിലും വരുമെന്ന് തനിക്ക് ബോധ്യപ്പെട്ടതായും ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിച്ചതെന്നും ഹരീഷ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

കെഎം ഷാജിയുടെ ആഢംംബര വീടും സ്വത്തുക്കളും ഷാജി എങ്ങനെയാണ് സ്വന്തമാക്കിയതെന്ന് വിജിലന്‍സ് അന്വേഷിക്കും. 1,626000 രൂപയാണ് കോഴിക്കോട്ടെ ഷാജിയുടെ വീടിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്. ഇത്രയും വലിയ സ്വത്ത് ഷാജി എഎങ്ങനെ സമ്പാദിച്ചു എന്നാതാണ് പ്രധാനമായും അന്വേഷിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെഎം ഷാജിയുടെ ഭാര്യകോഴിക്കോട് ഇഡി ഓഫീസില്‍ മൊഴി നല്‍കാനെത്തി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇഡിയും ഷാജിക്കെതിരെ അന്വേഷമം നടത്തുന്നുണ്ട്. ഇഡി ആവശ്യപ്പെട്ട പ്രകാരണാണ് ഷാജിയുടെ ഭാര്യ ആശ ഇഡി ഓഫീസില്‍ മൊഴി നല്‍കാനെത്തിയത്.
കോഴിക്കോട് വേങ്ങേരി വില്ലേജില്‍ സ്ഥിതിചെയ്യുന്ന ഷാജിയുടെ വീടിന്റെ വിശദാംശങ്ങള്‍ നേരത്തെ ഇഡി ശേഖരിച്ചരുന്നു.അനുവദനീയമായതിലും അധികം വലുപ്പത്തിലാണ് വീട് നിര്‍മിച്ചിരിക്കുന്നതെന്ന് നേരത്തെ നഗരസഭ കണ്ടെത്തിയിരുന്നു. അനധികൃതമായി നിര്‍മ്മിച്ച ഭാഗം പൊളിച്ചു കളായാന്‍ നഗരസഭ കെഎം ഷാജിക്ക് നോട്ടീസ് ന്ല്കിയിട്ടുണ്ട്.കെഎം ഷാജിക്കെതിരായി ഉയര്‍ന്നുവന്ന പ്ലസ് ടു കോഴക്കേസ് അഴിമതിയിലും ഇ ഡി അന്വഷണം നടത്തി വരികയാണ്.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications