കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം ഷാജിക്കെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവ്‌

Google Oneindia Malayalam News

തിരുവനന്തപുരം: മുസ്ലീം ലീഗ്‌ എംഎല്‍എ കെഎം ഷാജിക്കെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ട് ‌കോടതി. അനധികൃമായി സ്വത്ത്‌ സമ്പാതിച്ചെന്ന പരാതിയിലാണ്‌ അന്വേഷണം. കോഴിക്കോട്‌ വിജിലന്‍സ്‌ കോടതിയാണ്‌ അന്വഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്‌. വിജിലന്‍സ്‌ എസ്‌പിയോട്‌‌ പ്രാഥമിക അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു.അഭിഭാഷകനായ എം ആര്‍ ഹരീഷ്‌ നല്‍കിയ പരാചിയിലാമ്‌ കോടതിയുടെ ഉത്തരവ്‌

വരവില്‍കവിഞ്ഞ സ്വത്ത്‌ എംഎല്‍എ സമ്പാദിച്ചുവെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഹരീഷ്‌ പരാതി നല്‍കിയത്‌. സത്യവാങ്‌മൂലത്തില്‍ കാണിച്ചിരിക്കുന്ന വരുമാനവും ഷാജിയുടെ ആഢംബര വീട്‌ നിര്‍മാണത്തിന്‌ ഉപയോഗിച്ച തുകയും തമ്മില്‍ പൊരുത്തക്കേടുകളുണ്ട്‌. അനധികൃതമായി നിര്‍മ്മിച്ച ആഢംബര വീടിന്‌ 1.62 കോടി വിലമതിക്കുമെന്നാണ്‌ കോര്‍പ്പറേഷന്‍ അധികൃതര്‍ കണ്ടെത്തിയത്‌. ആര്‍ക്കിടെക്കുകളുമായി സംസാരിച്ചപ്പോള്‍ ഇത്‌ നാല്‌ കോടിരൂപയെങ്കിലും വരുമെന്ന്‌ തനിക്ക്‌ ബോധ്യപ്പെട്ടതായും ഇതിന്റെ അടിസ്ഥാനത്തിലാണ്‌ കോടതിയെ സമീപിച്ചതെന്നും ഹരീഷ്‌ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

shaji

പരാതി പരിഗണിച്ച കോടതി പരാതിയില്‍ കഴമ്പുണ്ടെന്ന്‌ കണ്ടെത്തുകയായിരുന്നു. വിജിലന്‍സ്‌ എസ്‌പിയാണ്‌ അന്വേഷണം നടത്തേണ്ടത്‌. എംഎല്‍എക്കെതിരെ നടക്കുന്ന അന്വേഷണത്തിന്‌ എന്തെങ്കിലും അനുമതി സര്‍ക്കാരില്‍നിന്നും ആവശ്യമുണ്ടെങ്കില്‍ അത്‌ വാങ്ങണമെന്നും ഉത്തരവില്‍ പറയുന്നു, കേസ്‌ ജനുവരി 9ന്‌ കോടതി വീണ്ടും പരിഗണിക്കും

കെഎം ഷാജിയുടെ ആഢംംബര വീടും സ്വത്തുക്കളും ഷാജി എങ്ങനെയാണ്‌ സ്വന്തമാക്കിയതെന്ന്‌ വിജിലന്‍സ്‌ അന്വേഷിക്കും. 1,626000 രൂപയാണ്‌ കോഴിക്കോട്ടെ ഷാജിയുടെ വീടിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്‌. ഇത്രയും വലിയ സ്വത്ത്‌ ഷാജി എഎങ്ങനെ സമ്പാദിച്ചു എന്നാതാണ്‌ പ്രധാനമായും അന്വേഷിക്കുന്നത്‌.

അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ കെഎം ഷാജിയുടെ ഭാര്യകോഴിക്കോട്‌ ഇഡി ഓഫീസില്‍ മൊഴി നല്‍കാനെത്തി. അനധികൃത സ്വത്ത്‌ സമ്പാദന കേസില്‍ ഇഡിയും ഷാജിക്കെതിരെ അന്വേഷമം നടത്തുന്നുണ്ട്‌. ഇഡി ആവശ്യപ്പെട്ട പ്രകാരണാണ്‌ ഷാജിയുടെ ഭാര്യ ആശ ഇഡി‌ ഓഫീസില്‍ മൊഴി നല്‍‌കാനെത്തിയത്‌.

കോഴിക്കോട്‌ വേങ്ങേരി വില്ലേജില്‍ സ്ഥിതിചെയ്യുന്ന ഷാജിയുടെ വീടിന്റെ വിശദാംശങ്ങള്‍ നേരത്തെ ഇഡി ശേഖരിച്ചരുന്നു.അനുവദനീയമായതിലും അധികം വലുപ്പത്തിലാണ്‌ വീട്‌ നിര്‍മിച്ചിരിക്കുന്നതെന്ന്‌ നേരത്തെ നഗരസഭ കണ്ടെത്തിയിരുന്നു. അനധികൃതമായി നിര്‍മ്മിച്ച ഭാഗം പൊളിച്ചു കളായാന്‍ നഗരസഭ കെഎം ഷാജിക്ക്‌ നോട്ടീസ്‌ ന്‌ല്‍കിയിട്ടുണ്ട്‌.കെഎം ഷാജിക്കെതിരായി ഉയര്‍ന്നുവന്ന പ്ലസ്‌ ടു കോഴക്കേസ്‌ അഴിമതിയിലും ഇ ഡി അന്വഷണം നടത്തി വരികയാണ്‌.

English summary
court declare vigilance enquiry against Muslim league MLA KM Shaji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X