കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭയില്‍ വനിത എംഎല്‍എമാരെ അധിക്ഷേപിച്ച സംഭവം നാല് എംഎല്‍എമാര്‍ക്കെതിരെ കേസ്

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റ് ദിവസം നടന്ന കൈയ്യാങ്കളില്‍ നാല് ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസ്. പ്രതിപക്ഷത്തെ രണ്ട് വനിത എംഎല്‍എമാരെ അധിക്ഷേപിച്ച സംഭവത്തിലാണ് നാല് യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തത്. എംഎ വാഹിദ്, ഡൊമിനിക് പ്രസന്റേഷന്‍, എടി ജോര്‍ജ്ജ്, കെ ശിവാദസന്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്.

കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നാല് എംഎല്‍എമാര്‍ക്ക് എതിരെ കേസെടുത്തത്. കെകെ ലതിക, ജമീല പ്രകാശം എന്നീ പ്രതിപക്ഷ എംഎല്‍എമാരാണ് ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ പരാതി നല്‍കിയത്. പരാതിയില്‍ 2016 ഏപ്രില്‍ 20 ന് നാല് എംഎല്‍എമാരോടും നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Jameela Prakasham

മനപൂര്‍വ്വം തടഞ്ഞുവയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിയ്ക്കല്‍, മാനഭംഗ ശ്രമം തുടങ്ങിയവയാണ് പരാതിയില്‍ ആരോപിച്ചിരുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 341, 314 എ, 354 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. വനിത എംഎല്‍എമാരുടെ പരാതിയെത്തുര്‍ന്ന് മുന്‍പ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ മൊഴിയെടുത്തിരുന്നു.

English summary
Court directed take case against Four UDF MLAs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X