ആറ്റിങ്ങല്‍ ഇരട്ടക്കൊല: നിനോയും അനുശാന്തിയും കുറ്റക്കാര്‍, വധശിക്ഷ ലഭിയ്ക്കുമോ?
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ആലംകോട് മണ്ണൂര്‍ ഭാഗം തുഷാരത്തില്‍ ഓമന (57), ചെറുമകള്‍ സ്വസ്തിക (4) എന്നിവരെ കൊലപ്പെടുത്തുകയും ഓമനയുടെ മകനും സ്വസ്തികയുടെ പിതാവുമായി ലിജേഷിനെ വധിയക്കാന്‍ ശ്രമിച്ച കേസിലാണ് ടെക്‌നോപാര്‍ക്ക് ജീവനക്കാരായ നിനോ മാത്യു (40) ലിജേഷിന്റെ ഭാര്യ അനുശാന്തി (32) എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
ഇവര്‍ക്കുള്ള ശിക്ഷ ശനിയാഴ്ച വിധിയ്ക്കും. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി പറഞ്ഞു. ശിക്ഷ സംബന്ധിച്ച വാദം ഉച്ചയ്ക്ക് നടക്കും. 2014 ഏപ്രില്‍ 16നായിരുന്നു കൊലപാതകം. ഒരുമിച്ച് ജീവിയ്ക്കാനായി ഭര്‍ത്താവിന്റെ അമ്മയേയും സ്വന്തം മകളേയും കൊലപ്പെടുത്താന്‍ അനുശാന്തി കാമുകനായ നിനോയ്ക്ക് ഒത്താശ നല്‍കുകയായിരുന്നു.

ഫിഞ്ചര്‍ എന്ന കമ്പനിയിലെ പ്രൊജക്ട് മാനേജരായിരുന്നു കുളത്തൂര്‍ സ്വദേശി നിനോ മാത്യു. ഇതേ കമ്പനിയിലെ ടീം ലീഡറായിരുന്നു അനുശാന്തി. ഇരുവരും തമ്മിലുള്ള വഴിവിട്ട ജീവിതമാണ് അരുംകൊലയില്‍ കലാശിച്ചത്.

വിഎസ് വിനീത് കുമാറാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍. പ്രോസിക്യൂട്ടറുടെ വാദങ്ങളെല്ലാം കോടതി അംഗീകരിയ്ക്കുകയായിരുന്നു.

ആറ്റിങ്ങല്‍ സിഐ ആയിരുന്ന അനില്‍ കുമാറും ഡിവൈഎസ്പി പ്രതാപന്‍ നായരും ചേര്‍ന്നാണ് കേസ് അന്വേഷിച്ചത്.












Click it and Unblock the Notifications