കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാദിക്കാൻ ആളൂരില്ല, വക്കീലുണ്ടോ? എന്ന ചോദ്യത്തിന് കൈമലർത്തി ജോളി, കോടതി വേറൊരു അഭിഭാഷകനെ നൽകി!

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിക്ക് കോടതി സൗജന്യ നിയമ സഹായം നൽകി. സിലി വധക്കേസില്‍ താമരശ്ശേരി ബാറിലെ അഭിഭാഷകൻ കെ ഹൈദര്‍ ജോളിക്ക് വേണ്ടി ഹാജരാകും. വക്കീലിനെ വെച്ചിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോൾ അറിയില്ല എന്നായിരുന്നു ജോളിയുടെ മറുപടി. ഇതോടെയാണ് ജോളിക്ക് സൗജനിയ നിയമസഹായം നൽകിയിരിക്കുന്നത്.

<strong>കൂടത്തായി കൊലപാതകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്, റോയിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചത് ജോൺസൺ!</strong>കൂടത്തായി കൊലപാതകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്, റോയിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചത് ജോൺസൺ!

സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ആറ് ദിവസത്തേക്ക് ജോളിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സിലിയുടെ മരണത്തിന് കാരണക്കാരെ കണ്ടെത്തണം. സിലിയുടെ സ്വര്‍ണ്ണം പ്രതിക്ക് നല്‍കിയിരുന്നു, അത് തരിച്ചെടുക്കണം. സിലിയെ കൊല്ലാന്‍ ഉപയോഗിച്ച വിഷവസ്തു കണ്ടെത്തണം. അത് മാത്രമല്ല കട്ടപ്പനയിലും കോയമ്പത്തൂരിലും തെളിവെടുപ്പിനായി ജോളിയെ കൊണ്ടു പോകണം തുടങ്ങി ആവശ്യങ്ങൾ പരിഗണിച്ചാണ് പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടത്. എന്നാൽ ആറ് ദിവസം പോലീസ് കസ്റ്റഡിയിൽവെക്കാൻ കോടതി അനുമതി നൽകുകയായിരുന്നു.

മാനസിക സമ്മർദ്ദത്തിന് ചികിത്സവേണം

മാനസിക സമ്മർദ്ദത്തിന് ചികിത്സവേണം

മറ്റൊരു കേസിൽ 10 ദിവസം പോലീസ് കസ്റ്റഡി കഴിഞ്ഞതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ വിടരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് പതത് ദിവസം കസ്റ്റഡിയിൽ‌ വിട്ടു നൽകാതിരുന്നത്. തനിക്ക് മാനസിക സമ്മർദ്ദത്തിന് ചികിത്സവേണെന്ന് ജോളി ആവശ്യപ്പെട്ടിട്ടുമുണ്ട്. ജോളിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനമെന്നാണ് സൂചന.

എവിടെ നിന്നെല്ലാം സനൈഡ് കിട്ടി

എവിടെ നിന്നെല്ലാം സനൈഡ് കിട്ടി

ഷാജുവിന്റെ ആദ്യഭാര്യ സിലിയെ ദന്താശുപത്രിക്ക് സമീപത്ത് വച്ച് സയനൈഡ് നല്‍കി ജോളി കൊലപ്പെടുത്തിയെന്നാണ് മൊഴി. എന്നാൽ തെളിവുകൾ ശേഖരിക്കേണ്ടതായിട്ടുണ്ട്. ജോളിക്ക് എവിടെ നിന്നെല്ലാം സയനൈഡ് കിട്ടി, കൊലപാതകങ്ങളിൽ ആരെല്ലാം സഹായിച്ചു, ആർക്കെല്ലാം അറിവുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് പോലീസ് വിശദമായി പരിശോധിക്കുന്നത്. ജോളിയെ ചോദ്യം ചെയ്യുന്നത് ക്യാമറയിൽ ചിത്രീകരിക്കുമെന്നാണ് റിപ്പോർട്ട്.

വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ്

വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ്

വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. ആറ് കൊലപാതകങ്ങളും ആറ് സംഘങ്ങളാണ് അന്വേഷിക്കുന്നത്. കോയമ്പത്തൂര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട റോയ് തോമസിന്റെ മൊബൈൽ നമ്പർ ഉപയോഗിച്ചത് ജോൺസണാണെന്ന് കഴിഞ്ഞദിവസം പോലീസ് കണ്ടെത്തിയിരുന്നു. മൊബൈൽ നമ്പർ ജോൺസന്റെ പേരിലേക്ക് റോയിയുടെ മരണശേഷം മാറ്റുകയായിരുന്നു.

Recommended Video

cmsvideo
koodathai Case-advt Aloor's reply to one india | Oneindia Malayalam
ജോളിയുമായി അടുത്ത സൗഹൃദം

ജോളിയുമായി അടുത്ത സൗഹൃദം

ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയ ബിഎസ്എന്‍ എല്‍ ജീവനക്കാരന്‍ ആണ് ജോൺസൺ. മുഖ്യ പ്രതി ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോൺസൺ മൊഴി നൽകിയിരുന്നു. ആ സൗഹൃദത്തിലാണ് ഫോണിൽ സംസാരിച്ചതെന്നും ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും മൊഴിയിൽ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷത്തിലാണ് മരകിച്ച റോയിയുടെ മൊബൈൽ നമ്പർ ജോൺസണാണ് ഉപോഗിക്കുന്നതെന്ന് കണ്ടെത്തിയത്.

English summary
Court gave advocate for Jolly on Koodathai murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X