ക്വട്ടേഷന്‍ കേസ്; സിപിഎം നേതാവ് സക്കീര്‍ ഹുസൈന് കോടതി ജാമ്യം അനുവദിച്ചു...
റിമാന്‍ഡ് കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് സക്കീര്‍ ഹുസൈന്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസില്‍ സിപിഐഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. റിമാന്‍ഡ് കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് സക്കീര്‍ ഹുസൈന്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
ആഴ്ചയില്‍ രണ്ട് ദിവസം പോലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടണം, പാലാരിവട്ടം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നിവയാണ് കോടതിയുടെ ഉപാധികള്‍.

വെണ്ണല സ്വദേശിയായ യുവ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിലാണ് സക്കീര്‍ ഹുസെന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഏറെനാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സിപിഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറിയായ സക്കീര്‍ ഹുസൈന്‍ നവംബര്‍ 17നാണ് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ കീഴടങ്ങിയത്.












Click it and Unblock the Notifications